ദുബൈയിൽ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു: കൂടുതൽ കുട്ടികളെത്തുെമന്ന പ്രതീക്ഷയിൽ അധ്യാപകർ
text_fieldsേനരിെട്ടത്തിയുള്ള പഠനവും ഒാൺലൈൻ പഠനവും തുടരും
സ്വന്തം ലേഖകൻ
ദുബൈ: ദുബൈയിലെ ഭൂരിപക്ഷം ഇന്ത്യൻ സ്കൂളുകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കൂടുതൽ കുട്ടികൾ ക്ലാസിലെത്തുെമന്ന പ്രതീക്ഷയിൽ അധ്യാപകർ. കോവിഡ് ഭീതി കുറഞ്ഞ പശ്ചാത്തലത്തിൽ കുട്ടികളെ സ്കൂളിലയക്കാൻ സന്നദ്ധമാകുന്ന രക്ഷിതാക്കളുടെ എണ്ണം വർധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ മുഴുവൻ കുട്ടികളെയും പ്രതീക്ഷിക്കാൻ കഴിയുന്ന സാഹചര്യമില്ലാത്തതിനാൽ ഒാൺലൈൻ പഠനവും തുടരാനാണ് സ്കൂളുകളുടെ തീരുമാനം.
മിക്ക സ്കൂളുകളും രക്ഷിതാക്കളുടെ അഭിപ്രായമറിയാൻ സർവേകൾ പൂർത്തീകരിച്ചിട്ടുണ്ട്. അമ്പത് ശതമാനം രക്ഷിതാക്കളും കുട്ടികളെ അയക്കാൻ സന്നദ്ധരാണെന്ന് സർവേയിൽ കണ്ടെത്തിയതായി ദുബൈ ഖിസൈസിലെ സെൻട്രൽ സ്കൂളിലെ ബോയ്സ് സെക്ഷൻ ഹെഡ് അബ്ദുൽ റഷീദ് പറഞ്ഞു. ബാച്ചുകളാക്കി ഇടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നൽകാനാണ് പല സ്കൂളുകളും ആലോചിക്കുന്നത്. കോവിഡ് പ്രോേട്ടാകോൾ പാലിക്കേണ്ടതിനാൽ ക്ലാസിൽ കുട്ടികളുടെ എണ്ണത്തിന് നിയന്ത്രണമുള്ളതിനാലാണ് ബാച്ചുകളാക്കുന്നത്. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും സ്കൂൾ വാഹനങ്ങളിൽ വരുന്ന കുട്ടികളുടെ എണ്ണം മുൻ വർഷങ്ങളെക്കാൾ വർധിച്ചിട്ടുണ്ടെന്നും അബ്ദുറശീദ് പറഞ്ഞു.
ഇൗസ്റ്റർ അവധി കഴിഞ്ഞ് തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കുന്ന ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിൽ േനരിട്ടുള്ള ക്ലാസും ഒാൺലൈൻ ക്ലാസും ഒരുക്കിയതായി സെക്ഷൻ മേധാവി മുഹമ്മദ് അബ്ദുറഹ്മാൻ പറഞ്ഞു. വലിയ ശതമാനം രക്ഷിതാക്കൾ കുട്ടികളെ അയക്കാൻ പൂർണ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ക്ലാസുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നതിന് പ്രോത്സാഹനം നൽകുന്നതായും പതിയെ ആണെങ്കിലും ക്ലാസുകളിൽ കൂടുതൽ കുട്ടികളെത്തുമെന്ന പ്രതീക്ഷയിലാണെന്നും സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. റമദാനിലെ സമയമാറ്റം അല്ലാതെ സാധാരണ സമയക്രമത്തിൽ മാറ്റമില്ലാതെയാണ് ക്ലാസുകൾ നടക്കുക. ഷാർജ, അജ്മാൻ, അബൂദബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഏപ്രിൽ 11നാണ് ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

