നിലവാര പരിശോധന: പിന്നോേട്ടാടി ഇന്ത്യൻ സ്കൂളുകൾ
text_fieldsദുബൈ: നോളജ് ആൻഡ് ഹ്യൂമൻ െഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) നടത്തിയ നിലവാര പരിശോധനയിൽ ഇന്ത്യൻ സ്കൂളുകൾക്ക് തിരിച്ചടി. ഇന്ത്യ, പാകിസ്താൻ സ്കൂളുകളിൽ നട ത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ 15 ഇന്ത്യൻ സ്കൂളുകൾക്ക് മാത്രമാണ് ഗുഡ്, വെരിഗുഡ് റേറ്റിങ് നേടാനായത്. ഒൗട്ട്സ്റ്റാൻഡിങ് പട്ടികയിൽ ഒരു ഇന്ത്യൻ സ്കൂളിനു പോലും ഇടംപിടിക്കാനായില്ല. കഴിഞ്ഞ വർഷം 21 സ്കൂളുകൾക്ക് ഗുഡ്, വെരിഗുഡ് റേറ്റിങ് ലഭിച്ചിരുന്നു. ഒരു സ്കൂളിന് ഒൗട്ട്സ്റ്റാൻഡിങ് റേറ്റിങ്ങും ലഭിച്ചിരുന്നു.
ഇക്കുറി അവസാന റൗണ്ടിൽ 32 സ്കൂളുകളിലാണ് പരിശോധന നടന്നത്. ഗുഡ് റേറ്റിങ്ങിൽനിന്ന് നാല് സ്കൂളുകൾ വെരിഗുഡിലേക്ക് ഉയർന്നതാണ് ആശ്വാസം. 11 സ്കൂളുകൾക്ക് ഗുഡ് റേറ്റിങ് ലഭിച്ചു. മലയാളി വേരുകളുള്ള ജെംസ് ന്യൂ മില്ലേനിയം സ്കൂൾ, ജെ.എസ്.എസ് പ്രൈവറ്റ് സ്കൂൾ, ജെ.എസ്.എസ് ഇൻറർനാഷനൽ സ്കൂൾ, അംബാസഡർ സ്കൂൾ എന്നിവക്കാണ് വെരിഗുഡ് റേറ്റിങ് ലഭിച്ചത്. ഗുഡ് റേറ്റിങ് ലഭിച്ച സ്കൂളുകൾ: കിൻഡർ ഗാർട്ടൻ സ്റ്റാർേട്ടഴ്സ്, ജെംസ് ഹെറിറ്റേജ് സ്കൂൾ, ജെംസ് അവർ ഒാൺ ഇന്ത്യൻ സ്കൂൾ, ആംലെഡ് സ്കൂൾ, ക്രെഡൻസ് ഹൈസ്കൂൾ, അവർ ഒാൺ ഹൈസ്കൂൾ, ദ ഇൻഡ്യൻ ഹൈസ്കൂൾ ഗറൂദ്, സ്പ്രിങ്ഡീൽസ് സ്കൂൾ, ബിൽവ ഇന്ത്യൻ സ്കൂൾ, ദ ഇന്ത്യൻ അക്കാദമി, പ്രൈമസ് സ്കൂൾ. കണ്ടെത്തലുകളുടെ വിശദ വിവരങ്ങൾ വ്യാഴാഴ്ച പുറത്തുവിേട്ടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
