ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെ.ജി പ്രവേശന നറുക്കെടുപ്പ്: 280 സീറ്റുകള്‍ക്കായി ആയിരത്തി അഞ്ഞൂറിലേറെ അപേക്ഷകള്‍
text_fieldsഷാര്‍ജ: കെ.ജിയിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തിനായി ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നടന്ന നറുക്കെടുപ്പിനെത്തിയത് രണ്ടായിരത്തോളം രക്ഷിതാക്കള്‍.
കെ.ജി വണിലെ 1000 സീറ്റുകളില്‍ സ്കൂളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കുള്ള 365 സീറ്റുകളും സ്കൂളിെൻറ കീഴിലുള്ള നഴ്സറിക്കുള്ള 415 സീറ്റുകളും കഴിച്ച് ബാക്കിയുള്ള 220 സീറ്റുകളിലേക്കാണ് സ്കൂള്‍ അങ്കണത്തില്‍ നറുക്കെടുപ്പ് നടന്നത്. ഇതിനായി 1073 പേരുടെ നറുക്കുകളാണിട്ടത്.
രാവിലെ ഒമ്പതിന് ആരംഭിച്ച നറുക്കെടുപ്പില്‍ പങ്കാളികളാകാന്‍ രാവിലെ ആറ് മണി മുതല്‍ തന്നെ രക്ഷിതാക്കള്‍ സ്കൂളിലെത്തി തുടങ്ങിയിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ് അഡ്വ.വൈ.എ.റഹീമിെൻറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. തുടര്‍ന്ന് ഉച്ചക്ക് ശേഷം നടന്ന കെ.ജി ടു വിലേക്കുള്ള പ്രവേശനത്തിനുള്ള നറുക്കെടുപ്പും നടന്നു. 437 അപേക്ഷകളില്‍ 60 പേര്‍ക്കാണ് അവസരം ലഭിച്ചത്.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, വൈസ് പ്രസിഡൻറ് മാത്യു ജോ, ജോയൻറ് ട്രഷറര്‍ അനില്‍ വാര്യര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, ആൻറണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍മാരായ മിനി മേനോന്‍, മുഹമ്മദ് അമീന്‍, ഹെഡ്മാസ്റ്റര് രാജീവ് മാധവന്‍, പ്രധാനാധ്യാപിക അസ്റ ഹുസൈന്‍, സൂപ്പര്‍വൈസര്‍മാരായ ആയിഷ നവാസ്, മംത ഗോജര്‍ എന്നിവര്‍ നറുക്കെടുപ്പില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
