ഗ്ലോബൽ ഇന്ത്യൻ സ്കൂൾ അജ്മാനില് ശാസ്ത്രമേള
text_fieldsഅജ്മാന്: ഗ്ലോബൽ ഇന്ത്യൻ സ്കൂൾ അജ്മാനില് ശാസ്ത്രമേള സംഘടിപ്പിക്കുന്നു. ബുധന്, വ്യാഴം തീയതികളില് വിപുലമായ രീതിയിലാണ് ശാസ്ത്രമേള. ബുധനാഴ്ച നടക്കുന്ന മേളയില് ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന് മുഖ്യാതിഥിയായിരിക്കും. വിവിധ എമിറേറ്റുകളിൽനിന്നും 15 സ്കൂളുകൾ ഈ ശാസ്ത്രമത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഒന്നാം വിഭാഗത്തില് 9,10 ക്ലാസുകളിലെ കുട്ടികള്ക്ക് ജീവശാസ്ത്രവും രണ്ടാംവിഭാഗത്തില് 11, 12 ക്ലാസുകളിലെ കുട്ടികള്ക്ക് ബഹിരാകാശ ഭൗതികശാസ്ത്രവുമാണ് മത്സരവിഷയം.
ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ഇതോടൊപ്പം ഒരു പ്രദർശനവും നടത്തുന്നുണ്ട്. യു.എ.ഇ, ഇസ്ലാമിക സംസ്കാരം, ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഒരു ലഘു പുനരാവിഷ്കരണം, ശാസ്ത്രം, ബാങ്കിങ് മേഖല, ഇ-കോമേഴ്സ് തുടങ്ങിയ വിവിധ മേഖലകള് ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

