Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒരു ദിർഹമിന്​ 24രൂപ!...

ഒരു ദിർഹമിന്​ 24രൂപ! പ്രവാസികളെ കൊതിപ്പിച്ച്​ പറ്റിച്ച്​ ഗൂഗ്​ൾ

text_fields
bookmark_border
ഒരു ദിർഹമിന്​ 24രൂപ! പ്രവാസികളെ കൊതിപ്പിച്ച്​ പറ്റിച്ച്​ ഗൂഗ്​ൾ
cancel

ദുബൈ: നാട്ടിലേക്ക്​ പണമയക്കാൻ പ്രവാസികൾ രൂപയുടെ മൂല്യം കൂടുന്നതും കാത്തിരിക്കുന്നത്​ സാധാരണയാണ്​. ഈ മാസം തുടക്കം പുതൽ യു.എ.ഇ ദിർഹമിന്​ 20രൂപയിൽ താഴെയാണ്​ മൂല്യം. നിരക്ക്​ 20കടന്നാൽ പണമയക്കാമെന്ന്​ കരുതി കാത്തിരിക്കുന്ന പ്രവാസികൾ ബുധനാഴ്​ച ഉച്ചയോടെ ഗൂഗ്​ളിൽ തപ്പിയപ്പോൾ കണ്ണുതള്ളി. കാരണം 24.72 രൂപയാണ്​ ഒരു ദിർഹമിന്​ ഗൂഗ്​ൾ കാണിച്ചത്​. സർവകാല റെക്കോർഡ്​ പിന്നിട്ട്​ നിരക്ക്​ കുതിച്ചുയർന്നത്​ കണ്ടപ്പോൾ പലരും പണമയക്കാൻ ഒരുങ്ങി. എന്നാൽ ഗൂ്ഗ്​ൾ വിവരം വ്യാജമാണെന്ന്​ മണി എക്​സ്​ചേഞ്ചുകാരെ വളിച്ചപ്പോഴാണ്​ പലരുമറിഞ്ഞത്​.

രൂപയുടെ മൂല്യം 'കൂടിയത്'​ പ്രവാസികൾക്കിടയിൽ​ കാട്ടുതീപോലെ വ്യാപിച്ചത്​ എക്​സ്​ചേഞ്ചുകാർക്കും തലവേദനയായി. കൂടിയ നിരക്കിൽ പണമയക്കാൻ നിരവധിപേരാണ്​ ഇവരെ വിളിച്ചത്​. ഇന്ത്യൻ രൂപക്കൊപ്പം പാകിസ്​താൻ രൂപക്കും ഗൂഗ്​ൾ നിരക്ക്​ കൂട്ടിക്കാണിച്ചതോടെ ആ നാട്ടുകാരും എക്​സ്​ചേഞ്ചുകളിലേക്ക്​ വിളി തുടങ്ങി. പൊറുതിമുട്ടിയ എകസ​്ചേഞ്ചുകാർ ഗൂഗ്​ളിൽ നിരക്ക്​ മാറ്റാൻ ആരെയാണ്​ വിളിക്കേണ്ടതെന്നറിയാതെ കുഴങ്ങി. ഗൂഗ്​ൾ നിരക്കാണെങ്കിൽ 24ൽ നിന്ന്​ 23ലേക്കും പിന്നീട്​ വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നിൽക്കുകയാണ്​.

ബാങ്കിൽ പരിശോധന നടത്താതെ ഗൂഗ്​ളിനെ മാത്രം ആശ്രയിച്ചാൽ വൻ 'ചതി' പറ്റുമെന്ന പാഠമാണ്​ പ്രവാസികൾക്ക്​ മനസിലായത്​. ബുധനാഴ്​ച 19.90രൂപയാണ്​ ഒരു ദിർഹമി​െൻറ എമിറേറ്റ്​സ്​ എൻ.ബി.ഡി ബാങ്കിലെ നിരക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupeeMoney ExchangeDirham
News Summary - Indian Rupee to United Arab Emirates Dirham
Next Story