Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ രൂപ വീണ്ടും...

ഇന്ത്യൻ രൂപ വീണ്ടും താഴേക്ക്​; നാട്ടിലേക്ക്​ പണം അയക്കാം

text_fields
bookmark_border
ഇന്ത്യൻ രൂപ വീണ്ടും താഴേക്ക്​; നാട്ടിലേക്ക്​ പണം അയക്കാം
cancel
Listen to this Article

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്​. യു.എ.ഇ ദിർഹമിന്​ ഇന്നലെ ലഭിച്ചത്​ 21.11 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്​ ഇന്നലെ രേഖപ്പെടുത്തിയത്​. കഴിഞ്ഞ ദിവസം 21.10 വരെ എത്തിയിരുന്നു. എന്നാൽ, പിന്നീട്​ ഇത്​ 21.02ലേക്ക്​ താഴ്​ന്നെങ്കിലും ഇന്നലെ വീണ്ടും ദിർഹമിന്‍റെ മൂല്യം ഉയർന്നു. ഓൺലൈൻ ബാങ്കിങ്​ വഴി പണം അയച്ചവർക്ക്​ ദിർഹമിന്​ 20.95 രൂപ വരെ ലഭിച്ചു.

-പ്രവാസികൾക്ക്​ നാട്ടിലേക്ക്​ പണം അയക്കാൻ പറ്റിയ സമയമാണിത്​. എന്നാൽ, രൂപയുടെ മൂല്യം കഴിഞ്ഞയാഴ്ചയും ഇടിഞ്ഞതോടെ നല്ലൊരു ശതമാനം ആളുകളും പണം നാട്ടിൽ അയച്ചിരുന്നു. ശമ്പളം കിട്ടിയ സമയമായതിനാൽ പ്രവാസികൾ ഈ ആനുകൂല്യം മുതലെടുത്തിരുന്നു. എന്നൽ, മണി എക്സ്​ചേഞ്ചുകളിൽ ഇപ്പോഴും തിരക്കിന്​ കുറവില്ല. കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം കൂടുതൽ ആശ്വാസകരമാവുക. മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian rupeeemaratebeats
News Summary - Indian rupee down again; You can send money home
Next Story