Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right21 കടന്ന്​ ഇന്ത്യൻ...

21 കടന്ന്​ ഇന്ത്യൻ രൂപ; പ്രവാസികൾക്ക്​ 'നല്ല സമയം'

text_fields
bookmark_border
21 കടന്ന്​ ഇന്ത്യൻ രൂപ; പ്രവാസികൾക്ക്​ നല്ല സമയം
cancel
Listen to this Article

ദു​ബൈ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മ​ണി എ​ക്സ്​​ചേ​ഞ്ചു​ക​ളി​ൽ പ​ണം അ​യ​ക്കാ​ൻ തി​ര​ക്ക്. ഒ​രു യു.​എ.​ഇ ദി​ർ​ഹ​മി​ന്​ 21.10 രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക്​ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​മെ​ത്തി. ആ​ദ്യ​മാ​യാ​ണ്​ രൂ​പ​ക്ക്​ മേ​ൽ ദി​ർ​ഹ​മി​ന്‍റെ മൂ​ല്യം ഇ​ത്ര​യേ​റെ ഉ​യ​രു​ന്ന​ത്. ര​ണ്ട്​ മാ​സം മു​മ്പ്​ 21.00 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​ വ​ഴി പ​ണം അ​യ​ച്ച​വ​ർ​ക്ക്​ ഒ​രു ദി​ർ​ഹ​മി​ന്​ 20.95 രൂ​പ വ​രെ ല​ഭി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക്​ ശ​മ്പ​ളം കി​ട്ടി​യ സ​മ​യ​മാ​യ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക്​ പ​ണം അ​യ​ക്കാ​ൻ എ​ക്സ്​​ചേ​ഞ്ചു​ക​ളി​ലും തി​ര​ക്കേ​റി.

കു​റ​ഞ്ഞ ഗ​ള്‍ഫ് ക​റ​ന്‍സി​യി​ല്‍ കൂ​ടു​ത​ല്‍ രൂ​പ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യും. നാ​ട്ടി​ല്‍ ബാ​ങ്ക് ലോ​ണും മ​റ്റും അ​ട​ച്ചു​തീ​ര്‍ക്കാ​നു​ള്ള​വ​ര്‍ക്കാ​ണ് വി​നി​മ​യ മൂ​ല്യ​ത്തി​ലെ മാ​റ്റം കൂ​ടു​ത​ൽ ആ​ശ്വാ​സ​ക​ര​മാ​വു​ക. എ​ന്നാ​ൽ, അ​ത്യാ​വ​ശ്യ​ക്കാ​ർ ശ​മ്പ​ളം ല​ഭി​ച്ച ഉ​ട​ൻ ഈ ​മാ​സം ആ​ദ്യം ത​ന്നെ പ​ണം നാ​ട്ടി​ലേ​ക്ക​യ​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക്​ ഏ​ക​ദേ​ശം 20.65 രൂ​പ​യാ​ണ്​ ദി​ർ​ഹ​മി​ന്​ ല​ഭി​ച്ച​ത്. ര​ണ്ട്​ ദി​വ​സം കൊ​ണ്ട്​ 30 പൈ​സ​യി​ലേ​റെ വ​ർ​ധി​ച്ചു. മു​ഴു​വ​ന്‍ ഗ​ള്‍ഫ് ക​റ​ന്‍സി​ക​ളു​ടെ​യും മൂ​ല്യം കു​ത്ത​നെ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. റി​സ​ർ​വ്​ ബാ​ങ്കി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ല്ലെ​ങ്കി​ൽ രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും ഇ​ടി​യു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian rupee
News Summary - Indian rupee crosses 21; 'Good times' for expats
Next Story