ദ ഗ്രേറ്റ് ഇന്ത്യൻ റൺ 31ന്
text_fieldsദുബൈ: കേരളത്തിലെ വിവിധ കോളജുകളുടെ പൂർവവിദ്യാർഥി സന്നദ്ധ കൂട്ടായ്മയായ അക്കാഫ ് വളൻറിയർ ഗ്രൂപ് ദ ഗ്രേറ്റ് ഇന്ത്യൻ റൺ എന്ന പേരിൽ ഒരുക്കുന്ന കൂട്ടയോട്ടം ജനുവരി 31ന് രാവിലെ 7.30ന് ദുബൈ മംസാർ ബീച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സി.ഡി.എ, ദുബൈ പൊലീസ്, സ്പോർട്സ് കൗൺസിൽ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കൂട്ടയോട്ടം. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായ കലാപരിപാടികളും ഉണ്ടാകും. മംസാർ പാർക്ക് പ്രവേശന കവാടത്തിനടുത്തായിരിക്കും ആരംഭ സ്ഥലം. സ്ത്രീകളും കുട്ടികളും അടക്കം 3000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
കോൺസൽ ജനറൽ വിപുൽ അതിഥിയായെത്തുമെന്ന് ബ്രാൻഡ് അംബാസഡർ സിദ്ധാർഥ് ബാലചന്ദ്രൻ, പോൾ ടി. ജോസഫ്, കൺവീനർ മോഹൻ വെങ്കട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന് പതിവ് വ്യായാമത്തിെൻറ പ്രാധാന്യം എടുത്തുകാണിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിൽനിന്നുള്ള ലാഭവിഹിതം ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടക്കംകുറിച്ച അൽ ഇബ്തിസാമ സ്പെഷൽ സ്കൂളിന് സംഭാവന ചെയ്യും. വെബ്സൈറ്റ് മുഖേനയും ഒാട്ടം നടക്കുന്ന മംസാർ ബീച്ചിലെത്തിയും രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 050 6257166. മുഹമ്മദ് റഫീക്ക്, സിന്ധു ജയറാം, ജെറോം തോമസ്, ഗണേഷ് നായിക് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
