Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ ​പ്രീമിയർ...

ഇന്ത്യൻ ​പ്രീമിയർ ലീഗ്​: എല്ലാ ടീമുകളും എത്തി

text_fields
bookmark_border
ഇന്ത്യൻ ​പ്രീമിയർ ലീഗ്​: എല്ലാ ടീമുകളും എത്തി
cancel
camera_alt

ക്വാറൻറീനിൽ കഴിയുന്ന താരങ്ങൾക്ക്​ പരസ്​പരം കാണാനോ ഒരുമിച്ച്​ പരിശീലനം നടത്താനോ അനുമതിയില്ല. ബാൽക്കണികളാണ്​ അവരുടെ ആശ്രയം. ദുബൈയിലെ ഹോട്ടലിലെ  ബാൽക്കണിയിൽനിന്ന്​ വിശേഷങ്ങൾ പ​ങ്കിടുന്ന രാജസ്ഥാൻ റോയൽസ്​ താരങ്ങളായ മനൻ വോഹ്​റയും പരഗ്​ റിയാനും

ദുബൈ: ഐ.പി.എല്ലി​െൻറ പെരുമ്പറ മുഴക്കി എല്ലാ ടീമുകളും യു.എ.ഇയിൽ എത്തി. ആറു ടീമുകൾ ​വെള്ളിയാഴ്​ച തന്നെ എത്തിയിരുന്നു. ബാക്കിയുണ്ടായിരുന്ന ഡൽഹി കാപിറ്റൽസും സൺറൈസേഴ്​സ്​ ഹൈദരാബാദും ഞായറാഴ്​ച ദുബൈയിൽ വിമാനമിറങ്ങി. ഇരു ടീമുകളും മുംബൈയിൽനിന്ന്​ ഒരു വിമാനത്തിലാണ്​ ദുബൈയിൽ എത്തിയത്​.

എന്നാൽ, വിദേശ താരങ്ങളിൽ പലരും ഇനിയും എത്തിയിട്ടില്ല. നാട്ടിൽനിന്ന്​ കോവിഡ്​ പരിശോധന പൂർത്തിയാക്കിയ ശേഷമാണ്​ ടീം വിമാനത്തിൽ കയറിയത്​. എല്ലാവരുടെയും പരിശോധനഫലം നെഗറ്റിവായിരിക്കുമെന്ന്​ പ്രത്യാശിക്കുന്നുവെന്നും ഒരാഴ്​ചക്കുശേഷം മൈതാനത്തിറങ്ങി പരിശീലനം തുടങ്ങുമെന്നും ഡൽഹി കാപിറ്റൽസ്​ അസിസ്​റ്റൻറ്​ കോച്ച്​ മുഹമ്മദ്​ കൈഫ്​ പറഞ്ഞു.

അതേസമയം, താരങ്ങൾ ഹോട്ടലിൽ പരിശീലനം നടത്തുന്നുണ്ട്​. ബാംഗ്ലൂർ നായകൻ വിരാട്​ കോഹ്​ലി ഉൾപ്പെടെയുള്ളവർ പരിശീലനത്തി​െൻറ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.ആദ്യ ദിവസം എത്തിയ രാജസ്ഥാൻ, കൊൽക്കത്ത, പഞ്ചാബ്​ ടീമുകൾക്ക്​ വ്യാഴാഴ്​ചയോടെ മൈതാനത്തിറങ്ങി പരിശീലനം നടത്താൻ കഴിയും. ഇതിന്​ മുമ്പ്​ രണ്ട്​ കോവിഡ്​ പരിശോധനകൾകൂടി പൂർത്തിയാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsindian premier leaguegulf news
Next Story