Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ: യു.എ.ഇയിലെ ബി.എൽ.എസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പുതിയ അപ്പോയിൻമെന്‍റുകൾ നിർത്തും

text_fields
bookmark_border
26 മുതൽ 30 വരെ എംബസിയും കോൺസുലേറ്റും നേരിട്ട് അടിയന്തിര സേവനങ്ങൾ നൽകും
ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ: യു.എ.ഇയിലെ ബി.എൽ.എസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പുതിയ അപ്പോയിൻമെന്‍റുകൾ നിർത്തും
cancel

ദുബൈ: യു.എ.ഇ.യിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്കായുള്ള (പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ) പുതിയ ഔട്ട്‌സോഴ്‌സ്ഡ് സർവീസ് പ്രൊവൈഡറായി അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽ.എൽ.സി ചുമതലയേൽക്കുമെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂലൈ ഒന്നുമുതൽ ആയിരിക്കും ഇവർ സേവനങ്ങൾ നൽകിത്തുടങ്ങുക.

നിലവിലെ സർവീസ് പ്രൊവൈഡർമാരായ ബി.എൽ.എസ് ഇന്‍റർനാഷനൽ (പാസ്‌പോർട്ട്, വിസ സേവനങ്ങൾ), എസ്.ജി.ഐ.വി.എസ് ഗ്ലോബൽ (അറ്റസ്റ്റേഷൻ സേവനങ്ങൾ) എന്നിവർ 2026 ജൂൺ 25 വ്യാഴാഴ്ച പ്രവൃത്തിസമയം അവസാനിക്കുന്നത് മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തലാക്കും. ഇതിനിടയിൽ 2026 ജൂൺ 26 മുതൽ ജൂൺ 30 വരെ പൊതുജനങ്ങൾക്കായി സാധാരണ കോൺസുലർ അപ്പോയിന്‍റ്മെന്‍റുകൾ ലഭ്യമായിരിക്കില്ല.

എന്നിരുന്നാലും, അടിയന്തിര സാഹചര്യങ്ങളുള്ളവർക്കായി അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും നേരിട്ട് അടിയന്തിര കോൺസുലർ സേവനങ്ങൾ (പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ) നൽകും. അടിയന്തിര ആവശ്യങ്ങളുള്ള അപേക്ഷകർക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്:

വാട്‌സ്ആപ്പ്: +971 54 309 0571. ഇമെയിൽ: pbsk.dubai@mea.gov.in. ജൂലൈ ഒന്നുമുതലുള്ള കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ അപ്പോയിന്‍റ്മെന്‍റ് പോർട്ടൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽ.എൽ.സി ഉടൻ ആരംഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Passport, Visa, Attestation: BLS centers in UAE to stop new appointments from June 25
Next Story