Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ദ്യ​പി​ച്ച്​...

മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​ക്കി​യ ഇ​ന്ത്യ​ക്കാ​ര​ന്​ ത​ട​വ്

text_fields
bookmark_border
മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​ക്കി​യ ഇ​ന്ത്യ​ക്കാ​ര​ന്​ ത​ട​വ്
cancel

ദു​ബൈ: മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച്​ കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​ര​നാ​യ ഡ്രൈ​വ​ർ​ക്ക്​ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ദു​ബൈ ട്രാ​ഫി​ക്​ കോ​ട​തി വി​ധി​ക്കെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ, അ​പ്പീ​ൽ കോ​ട​തി​യാ​ണ്​ വി​ധി പ്ര​സ്താ​വി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ശേ​ഷം സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന്​ പ്ര​തി ര​ക്ഷ​പ്പെ​ട്ട​താ​യും കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​യു​ടെ കാ​ലി​ന്​​ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രി​​ക്കേ​റ്റി​രു​ന്നു. ന​വം​ബ​ർ 19ന്​ ​ബ​ർ​ദു​ബൈ​യി​ലെ അ​ൽ മ​ൻ​ഖൂ​ൽ പ്ര​ദേ​ശ​ത്താ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

മ​ദ്യ ല​ഹ​രി​യി​ലാ​യ​തി​നാ​ലാ​ണ്​ സ്ത്രീ​യെ കാ​ണാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത്​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളു​ടെ മൊ​ഴി​യാ​ണ്​ ഇ​തി​ന്​ തെ​ളി​വാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ക്ക​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന ഡ്രൈ​വ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഇ​യാ​ൾ മൊ​ഴി​യി​ൽ പ​റ​യു​ന്നു. നേ​ര​ത്തേ ട്രാ​ഫി​ക്​ കോ​ട​തി വി​ധി​ച്ച 20,000ദി​ർ​ഹം പി​ഴ അ​പ്പീ​ൽ കോ​ട​തി 10,000മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 393 പ്ര​കാ​രം റോ​ഡി​ൽ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് ഒ​രു മാ​സം മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ കോ​ട​തി വി​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunken drivingIndia Newsarrest
News Summary - Indian origin man jailed for drunken driving
Next Story