റാസല്‍ഖൈമയില്‍ നാളെ ഇന്ത്യന്‍ ഓപണ്‍ ഹൗസ്
text_fieldsറാസല്‍ഖൈമ: ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കുന്നതിന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍(ഐ.ആര്.സി) ഞായറാഴ്ച ഓപണ്‍ ഹൗസ് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഐ.ആര്.സി മന്ദിരത്തില്‍ നടക്കുന്ന ഓപണ്‍ ഹൗസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പ്രവാസ ജീവിതത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കോണ്‍സുലേറ്റിന് മുന്നില്‍ നേരിട്ട് ഉന്നയിക്കാനുള്ള അവസരമാണ് ഓപണ്‍ ഹൗസെന്ന് ഐ.ആര്.സി ഭാരവാഹികള്‍ പറഞ്ഞു. തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, യാത്ര, കുടുംബം, കോണ്‍സുലാര്‍-പാസ്പോര്‍ട്ട് സേവനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതു സമൂഹത്തിന് അധികൃതര്‍ക്ക് സമര്‍പ്പിക്കാം. ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ ആറു വരെയാണ് ഓപണ്‍ ഹൗസ്. വിവരങ്ങള്‍ക്ക് 07 2282448, 055 7598101, 050 6249193 എന്നീ നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

