ഇന്ത്യൻ ഒാഷ്യൻ റീജ്യൻ മീറ്റിങ്: യു.എ.ഇ പ്രതിരോധ മന്ത്രി പങ്കെടുത്തു
text_fieldsപ്രതിരോധ മന്ത്രിമാരുടെ ഇന്ത്യൻ ഓഷ്യൻ റീജ്യൻ യോഗത്തിൽ യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബൊവാർദി സംസാരിക്കുന്നു
ദുബൈ: പ്രതിരോധ മന്ത്രിമാരുടെ ഇന്ത്യൻ ഓഷ്യൻ റീജ്യൻ യോഗത്തിൽ യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബൊവാർദി പങ്കെടുത്തു. ബംഗളൂരുവിൽ നടന്ന യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ചു. എയറോ ഇന്ത്യ 13ാം എഡിഷെൻറ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. അഞ്ച് ദിവസം നീണ്ടുനിൽക്കും. ഇന്ത്യയും യു.എ.ഇയും തമ്മിൽ പ്രതിരോധ, സൈനിക മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ച് ബൊവാർദി യോഗത്തിൽ സംസാരിച്ചു.
മേഖലയിൽ സഹകരണം ഉറപ്പിക്കേണ്ടതിെൻറ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയുടെ മേളയായ എയറോ ഇന്ത്യയെ അദ്ദേഹം അഭിനന്ദിച്ചു. 14 രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

