ഇന്ത്യൻ നാഷനൽ കോൺഗ്രസ് 139ാം ജന്മദിനം ആഘോഷിച്ചു
text_fieldsഷാർജ ഇൻകാസ് സംഘടിപ്പിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് 139ാം ജന്മദിനാഘോഷം
ഷാർജ: ഇന്ത്യൻ നാഷനൽ കോൺഗ്രസ് 139ാം ജന്മദിനം ഷാർജ ഇൻകാസ് ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ ഉദ്ഘാടനം ചെയ്തു. ഷാർജ ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ജനതയെ ഒന്നായി കാണുന്നതിൽ കോൺഗ്രസ് വഹിച്ച പങ്ക് വളരെ വലുതാണെന്നും ഇന്ത്യയുടെ വികസനത്തിൽ കോൺഗ്രസിന്റെ കഴിഞ്ഞ 139 വർഷത്തെ പ്രവർത്തനം എടുത്തുപറയേണ്ടതാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ നാരായണൻ നായർ, അബ്ദുൽ മനാഫ്, കെ. ബാലകൃഷ്ണൻ, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, ജോ. ട്രഷറർ റെജി പാപ്പച്ചൻ, ജോ. ജനറൽ സെക്രട്ടറി ജി. ബേബി ശ്രീനിവാസ തേക്കട തുടങ്ങിയവർ സംബന്ധിച്ചു.

