ഇന്ത്യൻ മ്യുസീഷ്യൻസ് ഫോറം സ്വാതി സംഗീതോത്സവം
text_fieldsഇന്ത്യൻ മ്യുസീഷ്യൻസ് ഫോറം യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച സ്വാതി സംഗീതോത്സവം
ദുബൈ: ഇന്ത്യൻ മ്യൂസിഷ്യൻസ് ഫോറം യു.എ.ഇ ചാപ്റ്റർ മൂന്നാമത് സ്വാതി സംഗീതോത്സവം സംഘടിപ്പിച്ചു. സ്വാതിതിരുനാളിന്റെ കൃതികൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ 12 മണിക്കൂർ നടന്ന സംഗീതോത്സവത്തിൽ നൂറോളം സംഗീതജ്ഞർ പങ്കെടുത്തു.
വിശാലാക്ഷിയുടെ നേതൃത്വത്തിൽ 35പേർ സ്വാതിതിരുനാളിന്റെ ഭാവയാമി രഘുരാമം രാമായണ രാഗമാലിക ആലപിച്ചു. ലയവാദ്യ ശിരോമണി ഡോ. സുരേഷ് വൈദ്യനാഥനും സംഘവും ലയവാദ്യ തരംഗിണി അവതരിപ്പിച്ചു. അർച്ചന കൃഷ്ണകുമാർ മുഖ്യകച്ചേരി അവതരിപ്പിച്ചു. കൂടാതെ യു.എ.ഇയിലെ പ്രശസ്ത സംഗീതജ്ഞരായ അനീഷ് അടൂർ, പ്രണവം മധു, മങ്കൊമ്പ് രാജേഷ്, സേതുനാഥ് വിശ്വനാഥൻ എന്നിവരും സംഗീതാരാധനയിൽ പങ്കെടുത്തു. പരമേശ്വര്‍ മുഖ്യാതിഥിയായ സമ്മേളനത്തിൽ പ്രണവം മധു സ്വാഗതവും സേതുനാഥ് വിശ്വനാഥൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ മ്യൂസിഷ്യൻസ് ഫോറം സ്ഥാപകൻ സലിം അതിഥികളെ ആദരിച്ചു. ബിജി വിജയ്, ശ്രീമതി സൂര്യ കേശവ് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

