ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുംബെ മെഡിസിറ്റി സന്ദർശിച്ചു
text_fieldsഅജ്മാനിലെ തുംബെ മെഡിസിറ്റിയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ തുംബെ ഗ്രൂപ്പ് സ്ഥാപക
പ്രസിഡൻറ് ഡോ. തുംബെ മൊയ്തീൻ സ്വീകരിക്കുന്നു
ദുബൈ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അജ്മാൻ തുംബെ മെഡിസിറ്റി, തുംബെ യൂനിവേഴ്സിറ്റി ആശുപത്രി എന്നിവ സന്ദർശിച്ചു. മിഡിലീസ്റ്റിലെ ഏറ്റവും വലിയ സ്വകാര്യ മെഡിക്കൽ സർവകലാശാലയായ തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലും തുംബെ മെഡിസിറ്റിയിലെ നൂതന ആരോഗ്യ സംരക്ഷണ, മെഡിക്കൽ വിദ്യാഭ്യാസ സൗകര്യങ്ങളും വിദേശകാര്യ സഹമന്ത്രി നോക്കിക്കണ്ടു. ആരോഗ്യ സംരക്ഷണത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള മികച്ച സൗകര്യങ്ങളൊരുക്കിയ തുംബെ മെഡിസിറ്റി മാനേജ്മെൻറിനെ മന്ത്രി മുരളീധരൻ അഭിനന്ദിച്ചു.
തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡെൻറൽ, റിഹാബിലിറ്റേഷൻ ഹോസ്പിറ്റലുകളുമായി ചേർന്ന് തുംബെ മെഡിസിറ്റി പ്രത്യേക പരിചരണത്തിനുള്ള ഒരു സവിശേഷ ലക്ഷ്യസ്ഥാനമാണ്. പ്രാഥമിക, ദ്വിതീയ പരിചരണ ആശുപത്രികളും ക്ലിനിക്കുകളും ഗുരുതരമായ കേസുകൾ പരാമർശിക്കുന്ന ഒരു റഫറൽ സൗകര്യം കൂടിയാണ് തുംബെ മെഡിസിറ്റിയെന്നും ലോകോത്തര ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ കേന്ദ്രമായി തുംബെ മെഡിസിറ്റി ആരോഗ്യമേഖലക്ക് സേവനം നൽകുകയാണെന്ന് ഡോ. തുംബെ മൊയ്ദീൻ പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമാൻ പുരി, വിപുൽ എന്നിവരും സന്ദർശനത്തിൽ മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
