ഇന്ത്യന്‍ മീഡിയ അബൂദബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
text_fieldsഇന്ത്യന്‍ മീഡിയ അബൂദബി (ഐ.എം.എ) ഇഫ്താര്‍ സംഗമത്തില്‍ ബിന്‍ അലി മെഡിക്കല്‍ ആന്‍ഡ് സേഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ. ഒമര്‍ അലിയെ ആദരിച്ചപ്പോള്‍. ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി (പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍ സമീപം
അബൂദബി: ഇന്ത്യന്‍ മീഡിയ അബൂദബി (ഐ.എം.എ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബൂദബി മുഷ്രിഫ് മാളിലെ ഇന്ത്യ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി (പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ ആന്‍ഡ് സേഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ ഒമര്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
എസ്.എഫ്.സി ഗ്രൂപ് വൈസ് പ്രസിഡന്റ്(ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് ഓപറേഷന്‍സ്) ജോര്‍ജ് ജോസഫ്, കോര്‍പറേറ്റ് എക്സലന്‍സ് ഓഫിസര്‍ അന്‍ഡലീപ് മന്നന് എന്നിവരും ഇഫ്താറില്‍ പങ്കെടുത്തു. അനീസ് ഷഹലിനെയും ഒമര്‍ അലിയെയും ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് എന്‍.എം. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ടി.എസ്. നിസാമുദ്ദീന്‍, വൈസ് പ്രസിഡന്റ് പി.എം. അബ്ദുല്റഹ്മാന്, ജോ. സെക്രട്ടറി അനില്‍ സി.ഇടിക്കുള, ഭരണസമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍, സഫറുല്ല പാലപ്പെട്ടി, സമീര്‍ കല്ലറ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

