ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി ഈദ്-വിഷു ആഘോഷം
text_fieldsഇന്ത്യൻ മീഡിയ ഫ്രെറ്റേണിറ്റി ഈദ്-വിഷു ആഘോഷത്തിൽനിന്ന്
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി അജ്മാനിൽ ഈദ്-വിഷു കുടുംബസംഗമം ഒരുക്കി. അജ്മാൻ നോർത്തേൺ ഗേറ്റ് ബ്രിട്ടീഷ് സ്കൂളിൽ നടന്ന ആഘോഷം ‘ഒ ഗോൾഡ്’ സി.ഇ.ഒ അലി അബ്ദു ഉദ്ഘാടനം ചെയ്തു.
ഐ.എം.എഫ് വെൽഫെയർ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ഈദ്-വിഷു ആഘോഷം സംഘടിപ്പിച്ചത്. ആർ.പി ഗ്രൂപ്പിന്റെ സഹകരണത്തോടെ അജ്മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ എം.സി.എ. നാസർ അധ്യക്ഷത വഹിച്ചു. ആഡ് ആൻഡ് എം ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ റഷീദ് മട്ടന്നൂർ, ഡോ. ശ്രുതി മുരളീധരൻ എന്നിവർ സംസാരിച്ചു.
സർവകലാശാല ആർട്സ് ട്രെയിനിങ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന കലാവിരുന്നിന് നന്ദൻ കാക്കൂർ, മനോജ് കുരുവിള, ഡോ. വീണ, അരുൺ പാറാട്ട്, ഫർസാന അരുൺ എന്നിവർ നേതൃത്വം നൽകി. ഐ.എം.എഫ് അംഗങ്ങളും വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറി. തൻസി ഹാഷിർ അവതാരകയായിരുന്നു. ജമാലുദ്ദീൻ, മിന്റു പി.ജേക്കബ്, ജലീൽ പട്ടാമ്പി, അനൂപ് കീച്ചേരി, ജെറിൻ ജേക്കബ്, വനിത വിനോദ് എന്നിവർ നേതൃത്വം നൽകി. ഐ.എം.എഫ് കോഓഡിനേറ്റർമാരായ തൻവീർ കണ്ണൂർ സ്വാഗതവും ഷിനോജ് കെ.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

