Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ മീ​ഡി​യ...

ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബൂ​ദ​ബി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
kb ganesh kumar
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​യ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബൂ​ദ​ബി(​ഇ​മ)​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സൗ​ഹൃ​ദ സം​ഗ​മ​വും തി​ങ്ക​ളാ​ഴ്ച അ​ബൂ​ദ​ബി കോ​ർ​ണി​ഷ് ലെ ​റോ​യ​ൽ മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​ന് പ​രി​പാ​ടി ആ​രം​ഭി​ക്കും. പ്ര​സി​ഡ​ന്റ് സ​മീ​ർ ക​ല്ല​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

‘ഇ​മ’​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ ഭ​വ​ന​പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം മ​ന്ത്രി നി​ർ​വ​ഹി​ക്കും. ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ഉ​പ സ്ഥാ​ന​പ​തി എ. ​അ​മ​ർ​നാ​ഥ്, ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്‌​സ് സി.​ഇ.​ഒ സ​ഫീ​ർ അ​ഹ്മ​ദ്, ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ, സേ​ഫ്‌​കെ​യ​ർ ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​ൻ ഒ​മ​ർ അ​ലി, ബ​നി​യ​സ് സ്പൈ​ക്ക് എം.​ഡി അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല, അ​ൽ സാ​ബി ഗ്രൂ​പ് സി.​ഇ.​ഒ അ​മ​ൽ വി​ജ​യ​കു​മാ​ർ, സേ​ഫ് ലൈ​ൻ എം.​ഡി ഡോ. ​അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ, റ​ഫീ​ഖ് ക​യ​നി​യ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ശി​ദ് പൂ​മാ​ടം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ജി​ന ക​ണ്ണ​ൻ​ദാ​സ് ന​ന്ദി​യും പ​റ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIndian Media Abu Dhabi Inauguration
News Summary - Indian Media Abu Dhabi Inauguration
Next Story