ഷാർജയിൽ ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു
text_fieldsഷാർജ: കാമുകിയെ കാണാൻ സാധിക്കാത്ത ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഷാർജയിൽ ഇന്ത്യക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാമുകി നാട്ടിലാണെന്നും അവളെ കാണാൻ സാധിക്കുന്നില്ലെന്നും ഫോണിലൂടെ ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണെന്നും കാണിച്ച് 10ലധികം വിഡിയോകളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളതെന്നും ഒരു വിഡിയോയിൽ ആത്മഹത്യ ചെയ്യുന്നതും ഉൾപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയില്ലെന്നും കൂടെ താമസിക്കുന്നവരെ വിശദമായി ചോദ്യംചെയ്തതായും പൊലീസ് പറഞ്ഞു. മൃതദേഹം ഫോറൻസിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.

