Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ന്‍...

ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍; സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
indian islamic centre
cancel

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന്​ അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ത്ത് സോ​ണ്‍ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നൂ​റു​ന്‍ അ​ലാ നൂ​ര്‍ മീ​ലാ​ദ് കോ​ണ്‍ഫ​റ​ന്‍സി​ന്‍റെ​യും മ​ജ്‌​ലി​സു​ന്നൂ​ര്‍ വാ​ര്‍ഷി​ക​ത്തി​ന്‍റെ​യും പ്ര​വ​ര്‍ത്ത​ന​ത്തി​ന് 51 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

യോ​ഗ​ത്തി​ല്‍ മീ​ലാ​ദ് കോ​ണ്‍ഫ​റ​ന്‍സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ കാ​മ്പ​യി​നും തു​ട​ക്കം കു​റി​ച്ചു. മ​ജ്‌​ലി​സു​ന്നൂ​ര്‍ വാ​ര്‍ഷി​ക​വും മൗ​ലി​ദ്-​ബു​ര്‍ദ മ​ജ്‌​ലി​സും മീ​ലാ​ദ് സ​മ്മേ​ള​ന​വും പാ​ണ​ക്കാ​ട് അ​സീ​ല്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്​​ഘാ​ട​നം​ചെ​യ്യും. അ​ല്‍ ഹാ​ഫി​സ് സി​റാ​ജു​ദ്ദീ​ന്‍ ഖാ​സി​മി പ​ത്ത​നാ​പു​രം മീ​ലാ​ദ് പ്ര​ഭാ​ഷ​ണ​വും അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ ത​ങ്ങ​ള്‍ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ളും മ​റ്റും സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​ക്കാ​യി പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും ഇ​സ്‍ലാം ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് എ​ല്ലാ കാ​ല​ത്തും സ​ന്ന​ദ്ധ​രാ​വ​ണ​മെ​ന്നും അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ ഇ​സ്ഹാ​ഖ് ന​ദ്​​വി കോ​ട്ട​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍വീ​ന​ര്‍ ഷാ​ജ​ഹാ​ന്‍ ഓ​ച്ചി​റ, ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ല്‍ അ​സീ​സ് മൗ​ല​വി, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഹാ​ഫി​സ് സ​മീ​ര്‍ അ​ന്‍വ​രി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്. അ​ബൂ​ദ​ബി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ശ​റ​ഫു​ദ്ദീ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ഫീ​ല്‍ ചേ​ലാ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍, ര​ക്ഷാ​ധി​കാ​രി റ​ഫീ​ഖ് ത​ങ്ങ​ള്‍, സ്വാ​ഗ​ത​സം​ഘം ട്ര​ഷ​റ​ര്‍ ജാ​ബി​ര്‍ നൂ​ഹ് ആ​ലു​വ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi Center
News Summary - Indian Islamic Center- swagathasangam was formed
Next Story