പ്രതിദിന ഇഫ്താർ ഒരുക്കി ഇന്ത്യൻ ഇസ്ലാഹി സെന്റർ
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്ററർ നടത്തിയ ഇഫ്താർ
ദുബൈ: ദുബൈ അൽമനാർ ഇസ്ലാമിക് സെന്ററും ഇന്ത്യൻ ഇസ്ലാഹി സെന്ററും ദുബൈ ദാറുൽബിർ സൊസൈറ്റിയുമായി സഹകരിച്ച് ദിവസവും നടത്തുന്ന ഇഫ്താർ യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകമായി. ഖിസൈസ് ഇന്ത്യൻ ഇസ്ലാഹി സെന്റർ, അൽബറാഹ അൽമനാർ ഇസ്ലാമിക് സെന്റർ, അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്റർ എന്നീ സെന്ററുകളിലായി ദിവസവും 1500 പേർക്കാണ് ഇഫ്താർ ഒരുക്കുന്നത്. അബൂദബി, ഷാര്‍ജ എമിറേറ്റുകളിലെ വിദൂര സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒറ്റപ്പെട്ടു കഴിയുന്ന നൂറുകണക്കിന് ആളുകള്‍ക്കുള്ള ഇഫ്താര്‍ കിറ്റ് വിതരണം ശാഖ കമ്മിറ്റികള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

