ഇന്ത്യന്‍ ഇസ്ലാഹി സെന്റർ ഈദ് നമസ്കാരം രാവിലെ 6.18ന്
text_fieldsദുബൈ: ദുബൈ മതകാര്യവകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും അല്‍മനാര്‍ ഇസ്ലാമിക് സെന്ററും നടത്തുന്ന ഈദ് നമസ്കാരം രാവിലെ 6.18ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ് നമസ്കാരത്തിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ടാര്‍ഗറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ് നമസ്കാരത്തിന് മൗലവി ഹുസൈന് കക്കാടും നേതൃത്വം നല്‍കും.
ഈ രണ്ട് മലയാള ഈദ്ഗാഹിന് പുറമെ ഖിസൈസ് സോനാപൂരിലെ ഉറുദു ഈദ് ഗാഹിന് ഹാഫിസ് നഈമുല്ല സനാബുലിയും ബര്‍ഷയില്‍ എന്‍.ജി.എസ് സ്കൂളിലെ ഇംഗ്ലീഷ് ഈദ്ഗാഹിന് അയാസ് ഹൗസിയും ഖിസൈസ് ക്രസന്റ് ഇംഗ്ലീഷ് സ്കൂളിലെ തമിഴ് ഈദ്ഗാഹിന് ശൈഖ് മുഫാരിസ് താജുദ്ദീനും നേതൃത്വം നല്‍കും. വുദുവെടുത്ത് മുസല്ലയുമായി വരണം. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യവും വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5242429 (അല്‍ഖൂസ്), 055 8401357 (ഖിസൈസ്).

