ഇന്ത്യയുടെ സ്വാതന്ത്ര്യദിനം: ആഘോഷം മലമുകളിൽ...
text_fieldsസാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ ഫോർ അഡ്വഞ്ചർ സമുദ്ര നിരപ്പിൽനിന്ന് 1850 അടി ഉയരത്തിലുള്ള മസ്ഫൂത് മലനിരകളിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന ആഘോഷത്തിന് തുടക്കം കുറിച്ചപ്പോൾ
മസ്ഫൂത്: ഇന്ത്യയുടെ 80മത് സ്വാതന്ത്ര്യദിനം യു എ ഇ മസ്ഫൂത് മലനിരകളിൽ ആഘോഷമാക്കി ജി.സി.സിയിലെ ഏറ്റവും വലിയ സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ ഫോർ അഡ്വഞ്ചർ. സമുദ്ര നിരപ്പിൽനിന്ന് 1850 അടി ഉയരത്തിലുള്ള മസ്ഫൂത് മലനിരകളിൽ പതാക ഉയർത്തിയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. വെളുപ്പിന് നാലുമണിക്ക് ഇന്ത്യയുടെയും യു.എ.ഇയുടെയും പതാകകൾ കൈയിലേന്തിയാണ് എ ഫോർ അഡ്വഞ്ചർ അംഗങ്ങൾ മലകയറിയത്.
തുടർന്ന് മലയിറങ്ങി താഴെ പ്രത്യേകം അലങ്കരിച്ച് സജ്ജമാക്കിയ വേദിയിൽ വച്ച് മറ്റ് ആഘോഷ പരിപാടികൾ നടത്തി. സ്വാതന്ത്ര്യദിന സന്ദേശവും പ്രതിജ്ഞയുമെടുത്തു. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടന്നു.
കൂടുതൽ യാത്രകൾ സംഘടിപ്പിച്ച് സമൂഹത്തിലെ സ്നേഹവും സഹോദര്യവും പരസ്പരം വളർത്തുവാൻ സാഹസിക കൂട്ടായ്മകൾക്കും സാധിക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ ഫോർ അഡ്വഞ്ചർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി ആശംസിച്ചു. കുട്ടികളും മുതിർന്നവരും അടക്കം നൂറിലധികം പേർ പങ്കെടുത്തു. ജിബ്സ്, അഖിൽ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

