Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ ഹ​ജ്ജ്...

ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന് വ​നി​ത അ​മ​ര​ക്കാ​രി; സ​ദ​ഫ് ചൗ​ധ​രി​ക്ക് ച​രി​ത്ര​നി​യോ​ഗം

text_fields
bookmark_border
ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന് വ​നി​ത അ​മ​ര​ക്കാ​രി; സ​ദ​ഫ് ചൗ​ധ​രി​ക്ക് ച​രി​ത്ര​നി​യോ​ഗം
cancel
camera_alt

ഹ​ജ്ജ് ആ​ൻ​ഡ്​ കോ​മേ​ഴ്‌​സ് കോ​ൺ​സ​ൽ സ​ദ​ഫ് ചൗ​ധ​രി, 2. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

മ​ക്ക: ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​സ്‌​ലാ​മി​ക​വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ളും സ്വ​പ്ന​ങ്ങ​ളും സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന പു​ണ്യ​ഭൂ​മി​യി​ൽ, ഇ​ത്ത​വ​ണ​ത്തെ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന് ച​രി​ത്ര​പ​ര​മാ​യ ഒ​രു സ​വി​ശേ​ഷ​ത​യു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ ഹ​ജ്ജ് യാ​ത്ര​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​ൻ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു വ​നി​ത ഐ.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ ചു​മ​ത​ല​യേ​റ്റു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ ‘കോ​ൺ​സ​ൽ ഹ​ജ്ജ് ആ​ൻ​ഡ്​ കോ​മേ​ഴ്‌​സ്’ പ​ദ​വി വ​ഹി​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ സ​ദ​ഫ് ചൗ​ധ​രി​യാ​ണ് ഈ ​വ​ൻ ദൗ​ത്യ​ത്തി​ന് പി​ന്നി​ലെ അ​മ​ര​ക്കാ​രി. ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നും ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​നും കീ​ഴി​ലാ​ണ് രാ​ജ്യ​ത്തു​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ഹ​ജ്ജ് ഓ​പ​റേ​ഷ​ൻ​സ് ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ഹാ​ജി​മാ​രു​ടെ സു​ര​ക്ഷ, താ​മ​സം, യാ​ത്ര, ഭ​ക്ഷ​ണം, ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ക, സൗ​ദി അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ഏ​കോ​പ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ അ​തീ​വ ഗു​രു​ത​ര​വും ഭാ​രി​ച്ച​തു​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് ഹ​ജ്ജ് കോ​ൺ​സ​ലി​നു​ള്ള​ത്.

ഹ​ജ്ജ് വേ​ള​യി​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യൊ​രു വീ​ഴ്ച പോ​ലും ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രെ നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ മി​ന, അ​റ​ഫ, മു​സ്ദ​ലി​ഫ തു​ട​ങ്ങി​യ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഓ​രോ ഘ​ട്ട​വും ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. ഹ​ജ്ജ് ഓ​പ​റേ​റ്റ​ർ​മാ​രെ മു​ഴു​വ​ൻ ഏ​കോ​പി​പ്പി​ക്കു​ന്ന ഈ ​ദൗ​ത്യം, ക​ഠി​ന​മാ​യ ചൂ​ടി​നെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് നേ​രി​ട്ടി​റ​ങ്ങി​യാ​ണ് സ​ദ​ഫ് ചൗ​ധ​രി വി​ജ​യ​ക​ര​മാ​യി നി​യ​ന്ത്രി​ച്ചു​വ​രു​ന്ന​ത്.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള വ​ലി​യൊ​രു ജ​ന​സ​ഞ്ച​യ​ത്തെ നി​യ​ന്ത്രി​ക്കേ​ണ്ട ഈ ​നി​ർ​ണാ​യ​ക ചു​മ​ത​ല​യും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ശാ​ന്ത​ത​യോ​ടെ​യു​മാ​ണ് അ​വ​ർ നി​ർ​വ​ഹി​ക്കു​ന്ന​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റൂ​ർ​ക്കി​യി​ലു​ള്ള ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് സ​ദ​ഫ് ചൗ​ധ​രി​യു​ടെ ഈ ​നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​യാ​ണം. ഗ്രാ​മീ​ൺ ബാ​ങ്ക് മാ​നേ​ജ​രാ​യ പി​താ​വ് ഇ​സ്രാ​ർ അ​ഹ​മ്മ​ദും മാ​താ​വ് ഷ​ഹ്ബാ​സ് ബാ​നു​വും വി​ദ്യാ​ഭ്യാ​സ​ത്തി​ന് വ​ലി​യ മൂ​ല്യം ക​ൽ​പി​ച്ച​വ​രാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ മൂ​ത്ത മ​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ചി​റ​കു​പ​ക​രാ​ൻ അ​വ​ർ എ​ന്നും കൂ​ടെ​നി​ന്നു. എ​ൻ.​ഐ.​ടി ജ​ല​ന്ധ​റി​ൽ നി​ന്ന് കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ സ​ദ​ഫി​ന് ഡ​ൽ​ഹി​യി​ലെ ഒ​രു പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ർ​പ​റേ​റ്റ് ജീ​വി​ത​ത്തേ​ക്കാ​ൾ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ അ​വ​ർ ആ ​ജോ​ലി രാ​ജി​വെ​ച്ച് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ഓ​ൾ ഇ​ന്ത്യ ത​ല​ത്തി​ൽ 23ാം റാ​ങ്ക് നേ​ടി​യാ​ണ് സ​ദ​ഫ് ച​രി​ത്രം കു​റി​ച്ച​ത്. ആ ​വ​ർ​ഷം മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കും ഇ​താ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വി​സി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​വ​ർ 2021 ബാ​ച്ചി​ലാ​ണ് സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്. ഹ​ജ്ജ് കോ​ൺ​സ​ലാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് മു​ൻ​പ് ഫ്രാ​ൻ​സി​ലെ മാ​ർ​സെ​യി​ലി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ‘ഹെ​ഡ് ഓ​ഫ് ചാ​ൻ​സ​റി’ ആ​യി അ​വ​ർ മി​ക​ച്ച സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

അ​വി​ടെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ന​യ​ത​ന്ത്ര ഏ​കോ​പ​നം, ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത പ​രി​ച​യ​സ​മ്പ​ത്താ​ണ് സ​ദ​ഫ് ചൗ​ധ​രി​യെ ഈ ​വ​ലി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ പ്രാ​പ്ത​യാ​ക്കി​യ​ത്.

അ​ട​ങ്ങാ​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ട് വ​ലി​യൊ​രു ദൗ​ത്യ​ത്തി​െൻറ അ​മ​ര​ത്തെ​ത്തി​യ സ​ദ​ഫ് ചൗ​ധ​രി, വ്യ​ക്തി​ഗ​ത​മാ​യ വി​ജ​യ​ത്തി​ന​പ്പു​റം ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ക​രു​ത്തു​റ്റ വേ​റി​ട്ട മു​ഖ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Indian Hajj Mission's female immortal; Sadaf Chaudhary gets historic assignment
Next Story