Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ വിദേശകാര്യ...

ഇന്ത്യൻ വിദേശകാര്യ മന്ത്രി അബൂദബിയിൽ

text_fields
bookmark_border
ഇന്ത്യൻ വിദേശകാര്യ മന്ത്രി അബൂദബിയിൽ
cancel
camera_alt

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ അബൂദബിയിൽ പ്രവാസി സമൂഹത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

അബൂദബി: പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങൾക്കിടെ ആദ്യമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ യു.എ.ഇ സന്ദർശനത്തിനായി അബൂദബിയിലെത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്​ വിവിധ നേതാക്കളുമായി അദ്ദേഹം രണ്ടുദിവസത്തിനിടെ കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ഗൾഫ് രാജ്യങ്ങളുമായി ഊർജ സഹകരണം വർധിപ്പിക്കുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സമാനമായ ലക്ഷ്യവുമായി കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഖത്തർ സന്ദർശിച്ചിരുന്നു.

സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച യു.എ.ഇയിലെ ഇന്ത്യൻ പ്രവാസ സമൂഹത്തിലെ അംഗങ്ങളുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷ സാഹചര്യത്തിൽ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇന്ത്യ സർക്കാർ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രയാസകരമായ സമയങ്ങളിലും പ്രാദേശിക സമൂഹത്തിനായി നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും, ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ യു.എ.ഇ സർക്കാരിന്റെ പിന്തുണക്ക്​ നന്ദി അറിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingUAEIndian Foreign MinisterS Jaya ShankarMiddle East Conflict
News Summary - Indian Foreign Minister in Abu Dhabi
Next Story