Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅതുല്യയുടെ മൃതദേഹം...

അതുല്യയുടെ മൃതദേഹം ഇന്ന്​ രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും

text_fields
bookmark_border
അതുല്യയുടെ മൃതദേഹം ഇന്ന്​ രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും
cancel
camera_alt

അതുല്യ

ഷാർജ: ഷാർജയിൽ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാ​ഗം സ്വദേശി അതുല്യ (30)യുടെ മൃതദേഹം​ ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും. രാത്രി 8.30നുള്ള എയർ അറേബ്യൻ വിമാനത്തിലാണ്​ മൃതദേഹം കൊണ്ടുപോകുകയെന്ന്​ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്കാരം ബുധനാഴ്ച നാട്ടിൽ നടക്കും. മൃതദേഹത്തിന്‍റെ ഫോറൻസിക്​ ഫലം പുറത്തുവന്നിരുന്നു. അതുല്യയുടെ ആത്​മത്യചെയ്തതായി സ്ഥിരീകരിച്ചിരുന്നു. ജൂലൈ 19നാണ്​ അതുല്യയെ അൽ നഹ്​ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. എന്നാൽ, അതുല്യയുടെ ഭർത്താവ്​ സതീഷിന്​ മരണത്തിൽ പ​ങ്കു​ണ്ടെന്ന്​ സഹോദരി അഖില പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

ഭർത്താവും​ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിന്​ പിന്നാലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷിനെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇയാളുടെ ഉപദ്രവം മൂലമാണ്​ യുവതി ജീവിതം അവസാനിപ്പിച്ചെതെന്നാണ്​ ബന്ധുക്കളുടെ ആരോപണം. സംഭവം നടന്ന ദിവസം രാത്രി അതുല്യയുമായി സതീഷ്​ വഴക്കിട്ടിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇയാൾ കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി യു.എ.ഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബൈയിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf news malayalamKeralaAthulya Death Case
News Summary - Indian expat Athulya’s body to be repatriated from Sharjah to Kerala tonight
Next Story