സജ്ജീകരണങ്ങളൊരുക്കി ഇന്ത്യന്‍ എംബസി
text_fieldsഅബൂദബി: രണ്ടുമാസക്കാലത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഇളവ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ക്കായി സജ്ജീകരണങ്ങളൊരുക്കി ഇന്ത്യന്‍ എംബസി. അല്‍ റീം, മുസ്സഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്തി യാത്രാരേഖകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാമെന്നും ഇതിനായി മുന്‍കൂര്‍ ബുക്കിങ് നടത്തേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി.) അനുവദിക്കും. അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ ഇ.സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് കോണ്‍സുലാര്‍ ഓഫിസില്‍നിന്ന് കൈപ്പറ്റാം.
റെസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനാഗ്രഹിക്കുന്നവര്ക്ക് അല്‍റീം, മുസ്സഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്തി ഹ്രസ്വ കാലാവധിയുള്ള പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. ബി.എല്‍.എസ് കേന്ദ്രങ്ങളെല്ലാം ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും.
രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുമാപ്പ് കാലയളവില്‍ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെയുള്ള സമയത്ത് യാത്രാരേഖകളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് അറിയുന്നതിനായി 050-8995583 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ഷാര്‍ജയിലും റാസല്‍ഖൈമയിലും ഇന്ത്യന്‍ കൂട്ടായ്മകള്‍ സജ്ജം
ഷാര്‍ജ: പൊതുമാപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കൈവശമുള്ള രേഖകളുമായി അംഗീകൃത ടൈപ്പിങ് സെന്ററുമായി ബന്ധപ്പെടണമെന്നാണ് അധികൃതരുടെ നിർദേശമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കരയും സെക്രട്ടറി ശ്രീപ്രകാശും പറഞ്ഞു. കോണ്‍സുലേറ്റ്, ഒൗട്ട് പാസ് സംബന്ധമായ ആവശ്യങ്ങള്‍ക്കും പൊതുമാപ്പുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഫിസുമായി ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 06 5610845,
റാസല്‍ഖൈമ: പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ നിയമാനുസൃതമാക്കാന്‍ ഇന്ത്യന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് റാസല്‍ഖൈമയിലെ ഇന്ത്യന്‍ കൂട്ടായ്മകള്‍ ഓര്‍മിപ്പിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ വേണ്ടവര്‍ക്ക് 07 2282448 (റാക് ഐ.ആര്.സി), 050 430 6068, 055 306 4364 (റാക് ഇന്ത്യന്‍ അസോസിയേഷന്), 050 799 2121 (റാക് വേള്‍ഡ് മലയാളി കൗണ്‍സില്‍), 055 8332166. 054 7028464 (റാക് ഇന്‍കാസ്) 050 7994694, 055 3971622 (ചേതന, റാക്) നമ്പറുകളില്‍ വിളിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

