ഇന്ത്യന്‍ എംബസി അടിയന്തര സേവനങ്ങള്‍ മാത്രം ജൂലൈ ഒന്നുവരെ തുടരും
text_fieldsഅബൂദബി: ഭരണപരമായ കാരണങ്ങളാല്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ജൂലൈ 1 വരെ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ മാത്രം നല്‍കും. ജൂണ്‍ 19ന് പുറത്തിറക്കിയ അറിയിപ്പിന്റെ തുടര്‍ച്ചയായാണ് പുതിയ അറിയിപ്പ്. ഈ കാലയളവില്‍ പാസ്പോര്‍ട്ട്, വിസ, വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍, അറ്റസ്റ്റേഷന്‍ എന്നിവയില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ മാത്രമാണ് ലഭ്യമാകുക.
വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ: 800 46342 (800 ഇന്ത്യ), വാട്സ്ആപ്പ്: +971 54 309 0571, ഇമെയില്‍: pbsk.dubai@mea.gov.in ബന്ധപ്പെടാം. ജൂലൈ 2 മുതല്‍ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് എംബസി അറിയിച്ചു. പൊതുജനങ്ങള്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കാതെ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഔദ്യോഗിക അറിയിപ്പുകളും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും മാത്രം പിന്തുടരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

