ഇന്ത്യന് എംബസി ഓപണ് ഹൗസ് ഞായറാഴ്ച
text_fieldsഅബൂദബി: ഇന്ത്യന് എംബസിയുമായി സഹകരിച്ച് അബൂദബി ഇന്ത്യന് ഇസ്ലാമിക് സെന്റര് ഓപണ് ഹൗസ് സംഘടിപ്പിക്കും. 19ന് ഞായറാഴ്ച രാവിലെ 10 മണി മുതല് ഉച്ചക്ക് 12വരെ അബൂദബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് നടക്കുന്ന പരിപാടിയില് ഇന്ത്യന് എംബസി ഉദ്യോഗസ്ഥര് വിവിധ വിഷയങ്ങളില് ജനങ്ങളുമായി സംവദിക്കും.
തൊഴില് പ്രശ്നങ്ങള്, പാസ്പോര്ട്ട് സംബന്ധമായ സംശയങ്ങള്, പ്രവാസി ക്ഷേമ കാര്യങ്ങള്, പൊലീസ് ക്ലിയറന്സ്, സര്ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, വിദ്യാഭ്യാസം, സ്കോളര്ഷിപ് സംബന്ധമായ വിഷയങ്ങള്, നിയമ സഹായങ്ങള് തുടങ്ങിയ വിഷയങ്ങളില് ജനങ്ങള്ക്കുള്ള ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും മറുപടി നല്കും. ഈ പരിപാടിയില് കോണ്സുലാര് സേവനം ഉണ്ടായിരിക്കില്ല. ഫോണ്: 02-6424488.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

