ഇന്ത്യൻ ആനകളെ സ്വന്തമാക്കാൻ യു.എ.ഇ; പകരം അറേബ്യൻ ഒാറിക്സുകൾ
text_fieldsഅബൂദബി: മൃഗങ്ങളുടെ കൈമാറ്റത്തിന് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നു. ഇന്ത്യയില്‍നിന്ന് ആറ് ആനകള്‍ വൈകാതെ യു.എ.ഇയിലെ മൃഗശാലകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകരം അറേബ്യൻ ഒാറിക്സ് ഉൾപ്പെടെ യു.എ.ഇയിൽ കാണപ്പെടുന്ന ഏതാനും ഇനം മൃഗങ്ങളെ ഇന്ത്യക്കും കൈമാറും. ഇതിനായുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് ഇരുരാജ്യങ്ങളിലെയും മൃഗശാല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.അല്‍ഐനില്‍ ആരംഭിച്ച ഇൻറര്‍നാഷനല്‍ സൂ എജുക്കേറ്റേഴ്സ് അസോസിയേഷൻ സമ്മേളനത്തില്‍ ആശയ കൈമാറ്റത്തിനൊപ്പം വിവിധ രാജ്യങ്ങളിലെ മൃഗശാലകള്‍ തമ്മിലെ സഹകരണവും ചര്‍ച്ചയാവുന്നുണ്ട്.
ആറ് ആനകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ യു.എ.ഇക്ക് നൽകുന്നതിനും അറേബ്യൻ ഒാറിക്സ് അടക്കമുള്ള മൃഗങ്ങളെ ഇന്ത്യക്ക് കൈമാറുന്നതിനും ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ കേന്ദ്ര മൃഗശാല അതോറിറ്റി ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഒാഫിസർ ഡോ. ബ്രിജ് കിഷോര്‍ ഗുപ്ത വ്യക്തമാക്കി. ജൈവ വൈവിധ്യത്തിന് പേരുകേട്ട ഇന്ത്യയില്‍നിന്ന് കൂടുതല്‍ മൃഗങ്ങളെ എത്തിക്കാന്‍ യു.എ.ഇക്ക് പദ്ധതിയുണ്ടെന്ന് അല്‍ഐന്‍ മൃഗശാല ഡയറക്ടര്‍ ജനറല്‍ ഗാനിം അല്‍ ഹാജിരിയും അറിയിച്ചു. കൊണ്ടുവരുന്ന മൃഗങ്ങളെ യു.എ.ഇയിലെ ചൂടുള്ള കാലവസ്ഥയിൽ പരിപാലിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അൽെഎനിൽ മൃഗശാലകളുടെ അന്താരാഷ്ട്ര സമ്മേളനം
അബൂദബി: ലോകമെമ്പാടുമുള്ള മൃഗശാല പ്രതിനിധികള്‍ യു.എ.ഇയിലെ അല്‍ഐനില്‍ സമ്മേളിക്കുന്നു. ജൈവസംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് അന്താരാഷ്ട്ര മൃഗശാല പരിശീലക സംഘടനയുടെ സമ്മേളനത്തിന് അല്‍ഐന്‍ കണ്വെന്ഷൻ സെൻററില്‍ തുടക്കമായത്.രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഇൻറര്‍നാഷനല്‍ സൂ എജുക്കേറ്റേഴ്സ് അസോസിയേഷന് പ്രതിനിധികൾ സമ്മേളിക്കുന്നത്. വിവിധ രാജ്യങ്ങളിലെ മൃഗശാല, അക്വേറിയം, വന്യജീവി സംരക്ഷണ സംഘങ്ങള്‍ എന്നിവയുടെ പ്രതിനിധികളാണ് നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വന്യജീവി സംരക്ഷണമാണ് സമ്മേളനത്തിെൻറ പ്രധാന അജണ്ട.
മൃഗശാലകൾ മുഖേന ജനങ്ങൾക്ക് നൽകുന്ന വിദ്യാഭ്യാസവും ബോധവത്കരണവും സുസ്ഥിര പരിസ്ഥിതി സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുമെന്ന് ഇൻറര്‍നാഷനല്‍ സൂ എജുക്കേറ്റേഴ്സ് അസോസിയേഷന് പ്രസിഡൻറ് ഇസബല്‍ ലീ പറഞ്ഞു. അല്‍ഐന്‍ മൃഗശാലയാണ് ഇത്തവണ സമ്മേളനത്തിെൻറ ആതിഥേയര്‍. മൃഗസംരക്ഷണരംഗത്ത് യു.എ.ഇ നടത്തുന്ന പരിശ്രമങ്ങളാണ് അല്‍ഐനെ സമ്മേളനവേദിയായി തെരഞ്ഞെടുക്കാൻ കാരണമെന്ന് അല്‍ഐന്‍ മൃഗശാല ഡയറക്ടര്‍ ജനറല്‍ ഗാനിം ആല് ഹാജ്രി പറഞ്ഞു. 40 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തിെൻറ ഉദ്ഘാടനം കാലാവസ്ഥ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സിയൂദി നിര്‍വഹിച്ചു. ഇന്ത്യയില്‍ നിന്നടക്കം 120 മൃഗശാല പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
