Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ കോൺസുലേറ്റിൽ...

ഇന്ത്യൻ കോൺസുലേറ്റിൽ സേവനങ്ങൾക്ക്​ നിയ​ന്ത്രണം

text_fields
bookmark_border

ദ​ു​ബൈ: ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ കോ​ൺ​സു​ലേ​റ്റി​ലേ​ക്ക്​ വ​രു​ന്ന​ത്​ ഒ​ഴി​ വാ​ക്ക​ണ​മെ​ന്ന്​ ജ​ന​ങ്ങ​ളോ​ട്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലി​​െൻറ അ​ഭ്യ​ർ​ഥ​ന. കോ​വി​ഡ്​ 19 പ്ര​തി ​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​അ​ഭ്യ​ർ​ഥ​ന. മാ​ർ​ച്ച്​ 22 മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ പാ​സ്​​ പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ത​മാ​ക്കും.

ജു​ൺ 30ന്​ ​മു​മ്പ്​​ കാ​ലാ​വ​ധി തീ​രു​ന്ന പാ​സ്​​പോ​ർ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ പു​തു​ക്കി ന​ൽ​കു​ക. പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ മാ​​ത്ര​മേ ബി.​എ​ൽ.​എ​സി​ലും കോ​ൺ​സു​ലേ​റ്റ്​ പ​രി​സ​ര​ത്തും ഇൗ ​ആ​വ​ശ്യ​ത്തി​നാ​യി വ​രാ​വൂ. വി​ദേ​ശി​ക​ളു​ടെ ഇ​ന്ത്യ​ൻ പൗ​ര​ത്വ അ​പേ​ക്ഷ​ക​ളും അ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കി​ല്ല.
വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ലാ​യി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ന​ൽ​കി​വ​ന്നി​രു​ന്ന അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ര​ണ്ടാ​ഴ്​​ച​ത്തേ​ക്കെ​ങ്കി​ലും മു​ട​ങ്ങും. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ അ​ജ്​​മാ​ൻ, ​െഎ.​ആ​ർ.​സി റാ​സ​ൽ​ഖൈ​മ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഫു​ജൈ​റ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ക​ൽ​ബ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഖോ​ർ​ഫു​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സേ​വ​നം ത​ട​സ്സ​പ്പെ​ടും.

അ​ടി​യ​ന്ത​ര അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​നം ആ​വ​ശ്യ​മു​െ​ണ്ട​ങ്കി​ൽ മാ​ത്രം ദു​ബൈ​യി​ലെ ​െഎ.​വി.​എ​സ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ സ​െൻറ​റി​ൽ എ​ത്താം. എ​ന്നാ​ൽ, കു​റ​ഞ്ഞ ആ​ളു​ക​ൾ​ക്ക്​ മാ​ത്ര​മേ ഇൗ ​സൗ​ക​ര്യം ല​ഭി​ക്കൂ. ലേ​ബ​ർ കോ​ൺ​സ​ൽ സേ​വ​ന​ങ്ങ​ളും നി​യ​ന്ത്രി​ത​മാ​യി​രി​ക്കും. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ൾ, മ​ര​ണം, ജ​ന​നം, അ​പ​ക​ടം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​ക്കു​മാ​ത്ര​മേ ജ​ന​ങ്ങ​ൾ ​കോ​ൺ​സു​ലേ​റ്റി​ൽ നേ​രി​ട്ട്​ എ​ത്തേ​ണ്ട​തു​ള്ളൂ. cons3.dubai@mea.gov.in, conssec.dubai@mea.gov.in എ​ന്നീ വി​ലാ​സ​ങ്ങ​ൾ വ​ഴി കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian consulategulf news
News Summary - indian consulate-uae-gulf news
Next Story