ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് സ്വീകരണമൊരുക്കി റാക് ഐ.ആര്‍.സി
text_fieldsറാസല്‍ഖൈമ: ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ ഇന്ത്യന്‍ പ്രവാസികളുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണുവര്‍ധന്‍ റെഡ്ഢി അഭിപ്രായപ്പെട്ടു. റാക് ഹോട്ടലില്‍ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി) ഒരുക്കിയ സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
റാസല്‍ഖൈമയില്‍ കോണ്‍സുലാര്‍ ക്യാമ്പുകളും സന്നദ്ധ സംഘടനകളുമായി നേരിട്ടുള്ള ആശയവിനിമയവും തുടര്‍ന്നും നടത്തുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. വിവിധ കൂട്ടായ്മകളുടെ ഭാരവാഹികള്‍, പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായി നടന്ന കൂടിക്കാഴ്ചയിൽ പ്രവാസി ക്ഷേമം, ലേബര്‍ സഹായം, ഡോക്യമെന്‍േറഷന്‍, അടിയന്തര സഹായം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഐ.ആര്‍.സി പ്രസിഡന്‍റ് ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സുമേഷ് മഠത്തില്‍ സ്വാഗതവും ട്രഷറര്‍ ഡോ. കെ.എം. മാത്യു നന്ദിയും പറഞ്ഞു. ഡോ. ജോര്‍ജ് ജേക്കബ്, ഡോ. ഡൊമിനിക്, ഡോ. അജിത് ചെറിയാന്‍, ഐ.ആര്‍.സി അഡ്മിനിസ്ട്രേറ്റര്‍ സി.വി. പത്മരാജ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

