Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​​​മാ​​​ൻ...

ഒ​​​മാ​​​ൻ ജ​​​ന​​​ത​​​യു​​​മാ​​​യി സ്​​​​നേ​​​ഹം പ​​​ങ്കു​​​വെ​​​ച്ച്​ ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു

text_fields
bookmark_border
ഒ​​​മാ​​​ൻ ജ​​​ന​​​ത​​​യു​​​മാ​​​യി സ്​​​​നേ​​​ഹം പ​​​ങ്കു​​​വെ​​​ച്ച്​ ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൽ ബു​സ്​​താ​ൻ പാ​ല​സി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​​​സ്ക​​​ത്ത്​: ദേ​​​ശാ​​​ഭി​​​മാ​​​ന​​​വും രാ​​​ജ്യ​​​സ്​​​​നേ​​​ഹ​​​വും നി​​​റ​​​ഞ്ഞ മ​​​ന​​​സ്സോ​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം വ​​​ർ​​​ണാ​​​ഭ​​​മാ​​​യി ആ​​​ഘോ​​​ഷി​​​ച്ചു. ഇ​​​ന്ത്യ​​​ൻ സം​​​സ്​​​​കാ​​​ര​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്ത്വ​​​വും മാ​​​തൃ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ ഐ​​​ക്യ​​​ത്തോ​​​ടും അ​​​ഖ​​​ണ്ഡ​​​ത​​​യോ​​​ടു​​​മു​​​ള്ള ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ. ഇ​​​ന്ത്യ​​​യും ഒ​​​മാ​​​നും ത​​​മ്മി​​​ലു​​​ള്ള ഊ​​​ഷ്മ​​​ള ബ​​​ന്ധ​​​ത്തി​​​ന്‍റെ​​​യും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ​​​യും ആ​​​ഴം ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചു. മ​​​സ്ക​​​ത്തി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ രാ​​​വി​​​ലെ 6.45ന്​ ​​​ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ അ​​​മി​​​ത്​ നാ​​​രം​​​ഗ്​ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​സ്ക​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ഐ.​എ​ൻ.​എ​സ്​ ചെ​ന്നൈ​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​രം​ഗ്, ഇ​ന്ത്യ​ൻ നേ​വി വെ​​സ്​​റ്റേ​ൺ ഫ്ലീ​റ്റ്​ ക​മാ​ൻ​ഡ​ർ റി​യ​ർ അ​ഡ്​​മി​റ​ൽ സ​മീ​ർ സ​ക്​​സേ​ന തു​ട​ങ്ങി​യ​വ​ർ സ​ല്യൂ​ട്ട്​ ചെ​യ്യു​ന്നു

രാ​​​ഷ്ട്ര​​​പ​​​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു​​​വി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന സ​​​​ന്ദേ​​​ശ​​​ത്തി​​​ലെ പ്ര​​​സ​​​ക്ത ഭാ​​​ഗ​​​ങ്ങ​​​ൾ അം​​​ബാ​​​സ​​​ഡ​​​ർ വാ​​​യി​​​ച്ചു. 1947 ആ​​​ഗ​​​സ്​​​​റ്റ്​ 15ന്​ ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ വ​​​ഴി മാ​​​ത്ര​​​മ​​​ല്ല, സാ​​​മൂ​​​ഹി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യു​​​ടെ​​​യും നാ​​​നാ​​​ത്വ​​​ത്തി​​​ൽ ഏ​​​ക​​​ത്വം, സ​​​മ​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം, നീ​​​തി എ​​​ന്നീ ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ വേ​​​രു​​​റ​​​പ്പി​​​ച്ച രാ​​​ഷ്​​​​ട്രീ​​​യ കാ​​​ഴ്ച​​​പ്പാ​​​ടി​​​ന്‍റെ​​​യും വ​​​ഴി കൂ​​​ടി​​​യാ​​​ണ് തു​​​റ​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന്​ അം​​​ബാ​​​സ​​​ഡ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ മ​​​സ്ക​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ദേ​​​ശ​​​ഭ​​​ക്തി ഗാ​​​നം ആ​​​ല​​​പി​​​ച്ചു. സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്​ കൂ​​​ടു​​​ത​​​ൽ നി​​​റം പ​​​ക​​​രാ​​​ൻ ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക സേ​​​ന​​​യു​​​ടെ ഐ.​​​എ​​​ൻ.​​​എ​​​സ്​ ​കൊ​​​ച്ചി, ഐ.​​​എ​​​ൻ.​​​എ​​​സ്​ ചെ​​​ന്നൈ എ​​​ന്നീ ക​​​പ്പ​​​ലു​​​ക​​​ൾ മ​​​സ്ക​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

മ​​​ത്ര​​​യി​​​ലെ സു​​​ൽ​​​ത്താ​​​ൻ ഖാ​​​ബൂ​​​സ്​ പോ​​​ർ​​​ട്ടി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട ക​​​പ്പ​​​ലു​​​ക​​​ളി​​​ലും ആ​​​ഘോ​​​ഷം ന​​​ട​​​ന്നു. ഐ.​​​എ​​​ൻ.​​​എ​​​സ്​ ചെ​​​ന്നൈ​​​യി​​​ൽ അം​​​ബാ​​​സ​​​ഡ​​​ർ അ​​​മി​​​ത്​ നാ​​​രം​​​ഗ്​ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. ഇ​​​ന്ത്യ​​​ൻ നേ​​​വി വെ​​​​സ്​​​​റ്റേ​​​ൺ ഫ്ലീ​​​റ്റ്​ ക​​​മാ​​​ൻ​​​ഡ​​​ർ റി​​​യ​​​ർ അ​​​ഡ്​​​​മി​​​റ​​​ൽ സ​​​മീ​​​ർ സ​​​ക്​​​​സേ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി. ക​​​പ്പ​​​ലി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ഒ​​​മാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഡി​​​പ്ലോ​​​മാ​​​റ്റി​​​ക്​ അ​​​ഫ​​​യേ​​​ഴ്​​​​സ്​ അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി ശൈ​​​ഖ്​ ഖ​​​ലീ​​​ഫ അ​​​ൽ ഹ​​​ർ​​​തി, റോ​​​യ​​​ൽ നേ​​​വി ഓ​​​ഫ്​ ഒ​​​മാ​​​ൻ ആ​​​ക്ടി​​​ങ്​ ക​​​മാ​​​ൻ​​​ഡ​​​ർ താ​​​രി​​​ഖ്​ ബി​​​ൻ ഈ​​​സ്സ അ​​​ൽ റെ​​​യ്​​​​സി എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി. ഉ​​​ന്ന​​​ത സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, സ്വ​​​ദേ​​​ശി പ്ര​​​മു​​​ഖ​​​ർ, ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക അ​​​തി​​​ഥി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി.

മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​രം​ഗ്​ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്നു

ഒ​​​മാ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി സു​​​ല്‍ത്താ​​​ന്‍ ഹൈ​​​തം ബി​​​ൻ താ​​​രീ​​​ഖി​​​നും ഒ​​​മാ​​​ന്‍ ജ​​​ന​​​ത​​​ക്കും സ​​​മാ​​​ധാ​​​ന​​​വും പു​​​രോ​​​ഗ​​​തി​​​യും ഐ​​​ശ്വ​​​ര്യ​​​വും നേ​​​ർ​​​ന്ന അം​​​ബാ​​​സ​​​ഡ​​​ർ, പ​​​ര​​​സ്പ​​​ര വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും ദൃ​​​ഢ​​​സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ​​​യും മാ​​​തൃ​​​ക​​​യാ​​​യി ഇ​​​ന്ത്യ​​​യും ഒ​​​മാ​​​നും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മാ​​​റി​​​യെ​​​ന്ന്​ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ന്ത്യ​​​യും ഒ​​​മാ​​​നും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ മി​​​ക​​​ച്ച അ​​​ധ്യാ​​​യ​​​ങ്ങ​​​ൾ ഇ​​​നി​​​യും വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ​​​വെ​​​ന്നും 'ഒ​​​മാ​​​ൻ വി​​​ഷ​​​ൻ 2040'യു​​​ടെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ സാ​​​ക്ഷാ​​​ത്​​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്​ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ നി​​​ര​​​വ​​​ധി സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ്​ തു​​​റ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​മി​​​ത്​ നാ​​​രം​​​ഗ്​ പ​​​റ​​​ഞ്ഞു.

ബോ​​​ഷ​​​ർ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന സാം​​​സ്​​​​കാ​​​രി​​​ക ആ​​​ഘോ​​​ഷ​​​ത്തി​​​ൽ ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ദേ​​​ശ​​​ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ളും നൃ​​​ത്താ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ളു​​​മാ​​​യി അ​​​ണി​​​നി​​​ര​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വ​​​ർ​​​ണാ​​​ഭ​​​മാ​​​യ മാ​​​ർ​​​ച്ച്​ പാ​​​സ്റ്റി​​​ൽ അം​​​ബാ​​​സ​​​ഡ​​​ർ അ​​​മി​​​ത്​ നാ​​​രം​​​ഗ്​ സ​​​ല്യൂ​​​ട്ട്​ സ്വീ​​​ക​​​രി​​​ച്ചു. ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ അ​​​ൽ ബു​​​സ്​​​​താ​​​ൻ പാ​​​ല​​​സി​​​ൽ ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ൽ ക്ല​​​ബ്​ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​വും വേ​​​റി​​​ട്ട​​​താ​​​യി. നേ​​​വ​​​ൽ ബാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​ക​​​ട​​​നം പ്ര​​​വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്​ പു​​​ത്ത​​​ൻ അ​​​നു​​​ഭ​​​വ​​​മാ​​​യി. ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ൽ ക്ല​​​ബ്​ സ​​​ലാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ച്ച സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ലും അം​​​ബാ​​​സ​​​ഡ​​​ർ അ​​​മി​​​ത്​ നാ​​​രം​​​ഗ്​ മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രു​​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian CommunityIndependence Day Celebrated in Oman
News Summary - Indian Community Celebrates Independence Day in Oman
Next Story