Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ...

ദേ​ശീ​യ ദി​നാഘോ​ഷവുമായി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
ദേ​ശീ​യ ദി​നാഘോ​ഷവുമായി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ
cancel
camera_alt

ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 50 കി​ലോ കേ​ക്ക്​ മു​റി​ക്കു​ന്നു

ഉ​മ്മു​ൽ ഖു​വൈ​ൻ: ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള അ​റ​ബ് പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. 50 കി​ലോ തൂ​ക്കം വ​രു​ന്ന കേ​ക്ക്, രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ്​ റാ​ശി​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ മു​അ​ല്ല​യും പ്ര​സി​ഡ​ൻ​റ്​ സ​ജാ​ദ് നാ​ട്ടി​ക​യും ചേ​ർ​ന്ന് മു​റി​ച്ചു.

പ​ഞ്ച​വാ​ദ്യം ആ​ഘോ​ഷ​ത്തി​ന്​ പ​കി​ട്ടേ​കി. ആ​സി​ഫ് കാ​പ്പാ​ട് ന​യി​ച്ച ഗാ​ന​മേ​ള​യ​ട​ക്കം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. 1971 മു​ത​ൽ 50 വ​ർ​ഷ​ത്തെ ഇ​മാ​റാ​ത്തി​െൻറ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ (പാ​സ്​​പോ​ർ​ട്ട്) ആ​ഷി​ഷ് ദ​ബാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷ​നൂ​ജ് ന​മ്പ്യാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​മ്മു​ൽ ഖു​വൈ​നി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ മേ​ധാ​വി​ക​ളാ​യ സു​ൽ​ത്താ​ൻ റാ​ശി​ദ് അ​ൽ ഖ​ർ​ജി, മു​ഹ​മ്മ​ദ് ഉ​മ​ർ അ​ൽ ഖ​ർ​ജി, നാ​സ​ർ സു​ൽ​ത്താ​ൻ, ഡോ. ​ജാ​സിം, ഉ​ബൈ​ദ് സാ​ലം, മ​റി​യം നാ​സ​ർ, അ​ജ്മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ജാ​സിം മു​ഹ​മ്മ​ദ്, അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ സി.​എം. ബ​ഷീ​ർ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​ഫീ​ഖ്​ റ​ഹീം, വൈ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സോ​ഫി​യ സി​ങ്​ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ര​ക്ത​ദാ​ന ക്യാ​മ്പ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ്, പൈ​തൃ​ക യാ​ത്ര, നാ​ട​കം, ഫി​ലിം ഫെ​സ്​​റ്റി​വ​ൽ, കു​ട്ടി​ക​ൾ​ക്കു​ള്ള ഏ​ക​ദി​ന ക്യാ​മ്പ്, വൃ​ക്ഷ​ത്തൈ ന​ടീ​ൽ അ​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ൾ വ​രും ദി​ന​ങ്ങ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day
News Summary - Indian Association with National Day Nagosha
Next Story