ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ വിഷു-ഈസ്റ്റർ ആഘോഷം
text_fieldsഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ പ്രസിഡന്‍റ് സജ്ജാദ് നാട്ടിക ഉദ്ഘാടനം
ചെയ്യുന്നു
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടികൾക്ക് നേതൃത്വം നൽകിയത് കലാ വിഭാഗമായിരുന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ആഘോഷങ്ങൾ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ആഘോഷവേദിയായി മാറിയതായി ഭാരവാഹികൾ അറിയിച്ചു.
ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്‍റ് സജ്ജാദ് നാട്ടിക അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അസീം അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് ഷനൂജ് നമ്പ്യാർ, ആർട്സ് വിങ് കോർഡിനേറ്റർ ബോണി ജെ സീനിയർ എന്നിവർ ആശംസകൾ നേർന്നു. ജോയിന്‍റ് സെക്രട്ടറി ടി.വി പ്രസൂദൻ നന്ദി രേഖപ്പെടുത്തി.
വിഷുവിന്‍റെയും ഈസ്റ്ററിന്‍റെയും സാംസ്‌കാരിക-ആത്മീയ സന്ദേശങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിങ്ങുകളുടെ നേതൃത്വത്തിൽ ഗാന-നൃത്ത അവതരണങ്ങൾ, നാടൻ കലാപരിപാടികൾ എന്നിവ അരങ്ങേറി. കായികവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പുതുതായി പണി തീർത്ത ഇൻഹൗസ് സ്പോർട്ട്സ് അരീനയും പുതുക്കിയ ജിംനേഷ്യം സെന്‍ററും പ്രസിഡന്‍റ് സജാദ് നാട്ടിക അംഗങ്ങൾക്കായി തുറന്നു കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

