ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സെലക്ഷന് 17ന്
text_fieldsഷാര്‍ജ: യു.എ.ഇയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ ഷാര്‍ജ ഇന്ത്യന ് അസോസിയേഷനിലേക്കുള്ള സെലക്ഷന് 17ന് നടക്കും. മുന്നണി സമവാക്യങ്ങളില്‍ കാതലായ മ ാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വെളിവാക്കുന്നത്. കഴിഞ്ഞ തവണ ഇടത് അനുഭാവ മുന്നണിയോടൊപ്പം ചേര്‍ന്ന് മത്സരിച്ച, കോണ്‍ഗ്രസ് നേതാവും മുന്‍ അസോസിയേഷന് പ്രസിഡൻറുമായ അഡ്വ. വൈ.എ. റഹീം ഇക്കുറി ഇ.പി. ജോണ്സണ് നേതൃത്വം നല്കുന്ന മുന്നണിയില്‍ എത്തുമെന്നാണ് അറിയുന്നത്. വിശാല ജനകീയ മുന്നണി എന്ന പേരിൽ പോരാട്ടത്തിനിറങ്ങുന്ന മുന്നണിയിൽ മുന്‍ ട്രഷറര്‍ നാരായണന് നായരും ഭാഗമായേക്കും.
വ്യാഴാഴ്ച പത്രിക സമര്‍പ്പണം പൂര്‍ത്തിയാകും. വെള്ളിയാഴ്ചയാണ് പിന്‍വലിക്കാനുള്ള അവസരം. അന്നേ ദിവസം രാത്രി 10ന് അന്തിമ പട്ടിക പുറത്തിറക്കും. വിശാല ജനകീയ മുന്നണിയില്‍ നിലവിലെ പ്രസിഡൻറ് ഇ.പി. ജോണ്‍സണും ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരിയും ട്രഷറര്‍ കെ. ബാലകൃഷ്ണനും അതത് സ്ഥാനങ്ങളില്‍ ജനവിധി തേടുമ്പോള്‍ അഡ്വ. വൈ.എ. റഹീം വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് അറിയുന്നത്. ഇടതുപക്ഷ സംഘടനയായ മാസ് നേതൃത്വം നല്കുന്ന മുന്നണിയുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്. നിലവിലെ മാനേജ്മെൻറ് കമ്മിറ്റി അംഗമായ മാധവന് പാടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇൗ മുന്നണിയിലുണ്ട്. ബി.ജെ.പി അനുകൂല സംഘടനയും മത്സര രംഗത്തുണ്ടാകും. ഏഴു ഭാരവാഹികളെയും അത്രതന്നെ മാനേജിങ് കമ്മിറ്റി അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുക. 2500ൽ അധികം അംഗങ്ങള്‍ അസോസിയേഷന് ഉണ്ടെങ്കിലും ഇതില്‍ പകുതി പേര് മാത്രമേ സെലക്ഷനില്‍ പങ്കെടുക്കാറുള്ളു. 15,000ത്തിലധികം കുട്ടികള്‍ പഠിക്കുന്ന രണ്ട് സ്കൂളുകളും ദൃഢനിശ്ചയമുള്ള കുട്ടികള്‍ക്കായി അടുത്തിടെ തുടങ്ങിയ അല്‍ ഇബ്തിസാമ സ്കൂളും അസോസിയേന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
