ഇന്ത്യന്‍ അസോസിയേഷന് ടീച്ചേഴ്സ് എക്സലൻസ് അവാർഡ് വിതരണം
text_fieldsഅജ്മാന് ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിച്ച ടീച്ചേഴ്സ് എക്സലൻസ് അവാർഡ് കോണ്‍സല്‍ കെ. കാളിമുത്തു നല്കുന്നു
അജ്മാന്: ഇന്ത്യന്‍ അസോസിയേഷന് അജ്മാന് ആഭിമുഖ്യത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹകരണത്തോടെ ടീച്ചേഴ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. നോർത്തേൺ എമിറേറ്റുകളിൽ നിന്നുള്ള സി.ബി.എസ്.ഇ സ്കൂളുകള്‍ പരിപാടിയിൽ പങ്കെടുത്തു. 42 സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരെ ചടങ്ങില്‍ ആദരിച്ചു.
സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 84 അധ്യാപകർക്ക് ടീച്ചേഴ്സ് എക്സലൻസ് അവാർഡ് നൽകി.
ചടങ്ങിനോടനുബന്ധിച്ച് അജ്മാൻ, ഷാർജ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ 15 സ്കൂളുകൾ ദേശഭക്തിഗാനങ്ങളും നൃത്തരൂപങ്ങളും ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. അസോസിയേഷന് ചെയർമാൻ അഫ്താബ് ഇബ്രാഹിം പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് അബ്ദുൽ സലാഹ് സ്വാഗത പ്രസംഗം നടത്തി.
ദുബൈ ഇന്ത്യന്‍ കോൺസുലേറ്റിലെ സാമ്പത്തിക, വ്യാപാര, വാണിജ്യ വിഭാഗം കോണ്‍സല്‍ കെ. കാളിമുത്തു മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് ജനറൽ സെക്രട്ടറി രൂപ് സിദ്ധു നന്ദി പറഞ്ഞു.

