ഇന്ത്യൻ അസോസിയേഷൻ; മതേതര ജനാധിപത്യ മുന്നണി ഇഫ്താർ മീറ്റ്
text_fieldsഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ പ്രതിപക്ഷ മുന്നണിയായ മതേതര ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ പ്രതിപക്ഷ മുന്നണിയായ മതേതര ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.മുന്നണി ചെയർമാൻ കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ദുബൈ ഹോൾഡിങ് ലീസ് വിഭാഗം മേധാവി മുന അൽ നൂബി മുഖ്യാതിഥിയായിരുന്നു.
ദുബൈ ഡ്യൂട്ടി ഫ്രീ (ഫിനാൻസ് വിഭാഗം) വൈ. പ്രസിഡന്റായി തെരഞ്ഞെടുത്ത കാസർകോട് സ്വദേശി റാഫി പട്ടേലിനെ ചടങ്ങിൽ അനുമോദിച്ചു. താഹ ഹുദ്വി റമദാൻ സന്ദേശം നൽകി. ഷാജി ജോൺ, ജിബി ബേബി, പ്രദീപ് നെന്മാറ, അഡ്വ.വൈ.എ. റഹീം, കെ.എം അബ്ദുൽ മനാഫ്, എ.വി മധു, ഷിബു ജോൺ എന്നിവർ സംസാരിച്ചു. മതേതര ജനാധിപത്യ മുന്നണി ജന.കൺവീനർ രഞ്ജൻ ജേക്കബ് സ്വാഗതവും ട്രഷറർ പി.ഷാജിലാൽ നന്ദിയും പറഞ്ഞു. 1000 ഓളം പേർ ഇഫ്താർ മീറ്റിൽ പങ്കാളികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

