ഇന്ത്യൻ അസോസിയേഷൻ സ്മരണിക പ്രകാശനം ചെയ്തു
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഈദ്-ഓണാഘോഷവും നിലവിലുള്ള കമ്മിറ്റിയുടെ സേവന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് തയാറാക്കിയ 'ചിങ്ങനിലാവ്' എന്ന സ്മരണിക അസോസിയേഷൻ പ്രസിഡൻറ് ഡോ. ഇ.പി. ജോൺസണിൽനിന്ന് കോപ്പി സ്വീകരിച്ച് സിനിമാതാരം സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു.
അസോസിയേഷൻ ട്രഷറർ കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ജോയൻറ് ജന. സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ജോ. ട്രഷറർ ഷാജി കെ. ജോൺ, ഷാര്‍ജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി സ്വാഗതവും സ്മരണിക എഡിറ്റോറിയൽ കോഒാഡിനേറ്റർ ടി.എം. നാസർ നന്ദിയും പറഞ്ഞു.