ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പ്
ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉമ്മുൽ ഖുവൈൻ ന്യൂ സനയ്യയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യു.എ.ക്യു ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി വിങ് കോഓഡിനേറ്റർ ടി.വി. പ്രസൂദൻ, ജോയന്റ് ട്രഷറർ ഷിനു ബേബി, അംഗങ്ങളായ ബിനു ബേബി, സുജിത ബൈജു, വിദ്യാ മാത്യു, ശബ്നം സജാദ്, ഹരിദാസൻ, കീർത്തി ഹരിദാസൻ, നവീൻ തുടങ്ങിയവർ നേതൃത്വം നൽകി. ജോയന്റ് സെക്രട്ടറി റാഷിദ് പൊന്നാണ്ടി ക്യാമ്പിന് എത്തിയവർക്ക് നന്ദി അറിയിച്ചു.

