ഇന്ത്യൻ അസോസിയേഷൻ ഈദുൽ ഇത്തിഹാദ് ആഘോഷിക്കും
text_fieldsഷാർജ: യു.എ.ഇയുടെ 53ാമത് ദേശീയദിനം ഡിസംബർ മൂന്നിന് ആഘോഷിക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. വൈകുന്നേരം ഏഴിന് ഐ.എ.എസ് കമ്യൂണിറ്റി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇ ദേശീയദിനം, അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാൻ സമൂഹത്തെ ഒന്നിപ്പിക്കുന്ന അവിസ്മരണീയമായ ആഘോഷമായി ഇത് മാറും.
ഷാർജയിലെ ഇന്ത്യൻ കമ്യൂണിറ്റിയിലെ സമ്പന്നമായ വൈവിധ്യത്തെ എടുത്തുകാണിക്കുന്ന വിധത്തിലുള്ള കലാ പരിപാടികൾ വൈകീട്ട് ഏഴിന് എസ്.ഐ.എസ് ഗുബൈബ, എസ്.ഐ.എസ് ജുവൈസ തുടങ്ങിയ വിദ്യാർഥികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കും.
പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിക്കുന്ന ആഘോഷ പരിപാടിയിൽ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതം ആശംസിക്കും. ഓഫിസ് ജീവനക്കാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ആഘോഷത്തിന് നേതൃത്വം നൽകും.

