അജ്മാന് ഇന്ത്യന്‍ അസോസിയേഷന് സണ്‍ഡേ മാര്‍ക്കറ്റ്
text_fieldsഅജ്മാൻ: ഇന്ത്യൻ അസോസിയേഷൻ ആഭിമുഖ്യത്തില്‍ അജ്മാൻ സൺഡേ മാർക്കറ്റ് സംഘടിപ്പിക്കും. ഒക്ടോബർ 30 മുതൽ അജ്മാനിലെ അൽ ജറഫിലുള്ള അസോസിയേഷന് അങ്കണത്തില്‍ മേള തുടങ്ങും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ രാത്രി 9 വരെയുമാണ് ചന്ത സംഘടിപ്പിക്കുക.
വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവ വളരെ ആകർഷകമായ വിലയിൽ ഇവിടെ വിൽപന നടക്കും. മേളയോടനുബന്ധിച്ച് സ്റ്റാളുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ അസോസിയേഷൻ അജ്മാനുമായി 06 7467722 എന്ന നമ്പറിലോ info@iaajman.ae എന്ന ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് ഇന്ത്യൻ അസോസിയേഷന് ജനറൽ സെക്രട്ടറി രൂപ് സിദ്ധു അജ്മാൻ അറിയിച്ചു. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളുടെ സംഗമസ്ഥാനമാക്കി മാറ്റുന്നതിനുമായി ആരംഭിച്ച സൺഡേ മാർക്കറ്റില്‍ പ്രവേശനം സൗജന്യമായിരിക്കും.

