അധ്യാപകർക്ക് ആദരവൊരുക്കി ഇന്ത്യൻ അസോസിയേഷൻ അജ്മാൻ
text_fieldsഅധ്യാപകദിനത്തോടനുബന്ധിച്ച് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ടീച്ചേഴ്സ് എക്സലൻസ് അവാർഡ് വിതരണംചെയ്യുന്നു
അജ്മാന്‍: അജ്മാൻ ഇന്ത്യൻ അസോസിയേഷൻ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് ടീച്ചേഴ്സ് എക്സലൻസ് അവാർഡ് വിതരണംചെയ്തു. സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മികച്ച അക്കാദമിക നേട്ടങ്ങൾക്ക് അജ്മാനിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 22 അധ്യാപകരെയും 11 പ്രിൻസിപ്പൽമാരെയും ആദരിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്ടിങ് കോൺസൽ ജനറല്‍ രാംകുമാർ തങ്കരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം അക്കാദമിക് വിദഗ്ധർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് അധ്യാപകർ അവതരിപ്പിച്ച സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. ഇന്ത്യൻ അസോസിയേഷൻ അജ്മാൻ പ്രസിഡന്‍റ് അബ്ദുൾ സലാഹ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി അബ്ദുറഹ്മാൻ സാലിം അൽ സുവൈദി, ചെയർമാൻ അഫ്താബ് ഇബ്രാഹീം, വുഡ്ലം പാര്‍ക്ക് സ്കൂള്‍ പ്രിൻസിപ്പൽ ഡോ. പ്രേമ മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി രൂപ് സിദ്ധു നന്ദി പറഞ്ഞു. ഛായാദേവി കൃഷ്ണമൂർത്തി പരിപാടികൾ ഏകോപിപ്പിച്ചു. എല്ലാവർഷവും ഇത്തരത്തില്‍ അവാര്‍ഡ് സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

