ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ അക്കാദമി ദുബൈ ജേതാക്കള്‍
text_fieldsയു.എ.ഇ സി.ബി.എസ്.ഇ ക്ലസ്റ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനം നേടിയ ഇന്ത്യന്‍ അക്കാദമി ദുബൈ ടീം
അബൂദബി: ഈ വര്‍ഷത്തെ യു.എ.ഇ സി.ബി.എസ്.ഇ ക്ലസ്റ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ അക്കാദമി ദുബൈ ജേതാക്കളായി. ഡി.പി.എസ് ഷാര്‍ജ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അബൂദബി ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന മത്സരങ്ങളില്‍ 25 സ്കൂളുകളില്‍ നിന്നുള്ള ടീമുകളാണ് മത്സരിച്ചത്. അബൂദബി എമിറേറ്റ്സ് ഫ്യൂചര്‍ ഇന്റര്‍നാഷനല്‍ അക്കാദമി ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി മഷൂഖ് അഹമ്മദ് ഔദ്യോഗിക നിരീക്ഷകനായി. അബൂദബി ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെനോ കുര്യന്, ഫിസിക്കല്‍ എജുക്കേഷന്‍ ഹെഡ് സിറാജ്, സെക്കന്‍ഡറി സൂപ്പര്‍വൈസര്‍ ഷാന്റി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

