Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യദിനാഘോഷം; ലുലു സ്റ്റോറുകളിൽ ‘ഇന്ത്യ ഉത്സവ്’ തുടങ്ങി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാട‌നം നിർവഹിച്ചു
സ്വാതന്ത്ര്യദിനാഘോഷം; ലുലു സ്റ്റോറുകളിൽ ‘ഇന്ത്യ ഉത്സവ്’ തുടങ്ങി
cancel

അബൂദബി : 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ‘ ഇന്ത്യ ഉത്സവി’ന് തുടക്കമായി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അബൂദബി ഡബ്ല്യു.ടി.സി ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ‘ഉത്സവി’ന്‍റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യ ഉത്സവ് ഉൾപ്പെടെയുള്ള കാമ്പയിനുകളിലൂടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ മികച്ച വിപണിയാണ് ലുലു ഉറപ്പാക്കുന്നതെന്ന് ഡോ. ദീപക് മിത്തൽ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള മികച്ച വാണിജ്യ ബന്ധങ്ങൾക്ക് കരുത്തേകുന്നതാണ് ലുലുവിന്‍റെ പ്രവർത്തനം. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ലുലു സന്ദർശനം ഇതിന്‍റെ നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ഉത്സവ്’ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് വ്യക്തമാക്കുന്നതാണെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച വിപണിയാണ് ലുലു ഉറപ്പാക്കുന്നത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മികച്ച പിന്തുണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പഴം പച്ചക്കറി, ഗ്രോസറി, ഫ്രഷ് ഫുഡ് - ബേക്കറി, മില്ലറ്റ്സ്, ബിരിയാണി, മധുരപലഹാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ഇന്ത്യ ഉത്സവിലുള്ളത്. ഫാഷൻ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവക്കും നല്ല ഓഫറുകളുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫർ ലഭ്യമാണ്.

ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ചീഫ് ഓപറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ വി.ഐ. സലിം, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ ഗ്രൂപ് ജനറൽ സെക്രട്ടറി വരുൺ വാഹി, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്‍റ് സ്മിത സതീഷ്, ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ബിജി എം. തോമസ്, അബൂദബി മലയാളി സമാജം പ്രസിഡന്‍റ് എ.എം. നാസർ, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മനോജ്, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Utsav inaugurated at Lulu Hypermarket, WTC, Abu Dhabi
Next Story