Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ-​യു.​എ.​ഇ...

ഇ​ന്ത്യ-​യു.​എ.​ഇ വ്യാ​പാ​രം 30 ശ​ത​മാ​നം വ​ർ​ധി​ച്ചു -അം​ബാ​സ​ഡ​ർ

text_fields
bookmark_border
ഇ​ന്ത്യ-​യു.​എ.​ഇ വ്യാ​പാ​രം 30 ശ​ത​മാ​നം വ​ർ​ധി​ച്ചു -അം​ബാ​സ​ഡ​ർ
cancel
camera_alt

സ​ഞ്ജ​യ്​ സു​ധീ​ർ

ദു​ബൈ: ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം മേ​യി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ർ(​സെ​പ) പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​ശേ​ഷം 30 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ന്ന്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ. ദു​ബൈ​യി​ൽ ഇ​ന്ത്യ-​യു.​എ.​ഇ പ​ങ്കാ​ളി​ത്ത ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ട്ട് മാ​സ​ത്തി​നു​ള്ളി​ലാ​ണ്​ വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 88 ശ​ത​കോ​ടി ഡോ​ള​റി​ന്‍റെ വ്യാ​പാ​രം കൈ​വ​രി​ക്കാ​നു​ള്ള പാ​ത​യി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​പാ​ര​ത്തി​ന്‍റെ​യും നി​ക്ഷേ​പ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക ഇ​ട​പെ​ട​ലി​ന് ‘സെ​പ’ പു​തി​യ ഊ​ർ​ജം പ​ക​ർ​ന്നു​വെ​ന്നും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വ്യാ​പാ​ര​ത്തി​നും ഉ​ട​മ്പ​ടി പ്ര​യോ​ജ​ന​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

2022ൽ ​ഇ​ന്ത്യ​യു​മാ​യാ​ണ്​ യു.​എ.​ഇ അ​തി​ന്‍റെ ആ​ദ്യ ‘സെ​പ’​യി​ൽ ഒ​പ്പു​വെ​ച്ച​ത്. ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 38.6 ശ​ത​കോ​ടി ഡോ​ള​റാ​യി​രു​ന്നു. 2020ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഇ​ര​ട്ടി​യാ​ണി​ത്. മെ​ച്ച​പ്പെ​ട്ട വി​പ​ണി പ്ര​വേ​ശ​നം, കു​റ​ഞ്ഞ താ​രി​ഫ്, ല​ളി​ത​മാ​യ ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ നി​യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ‘സെ​പ’​യു​ടെ നേ​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. 2021ൽ 60 ​ശ​ത​കോ​ടി ഡോ​ള​റാ​യി​രു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള എ​ണ്ണ​യി​ത​ര വ്യാ​പാ​രം അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 100 ശ​ത​കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ത്താ​ൻ ക​രാ​റി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradeAmbassadorUAEIndia
News Summary - India-UAE trade increased by 30 percent - Ambassador
Next Story