ദുബൈ ഇന്ത്യയെ ചേർത്തു പിടിക്കുന്നു; ഹൃദയത്തോട്
text_fieldsദുൈബ: ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദയബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.എ.ഇയിൽ നിന്നുള്ള കുഞ്ഞുങ്ങൾക്ക് ഇന്ത്യൻ ആശുപത്രികളിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ നൂറിലേറെ ഇന്ത്യൻ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകാൻ ദുബൈ ആരോഗ്യ അതോറിറ്റി സംഘം മുംബൈയിലേക്ക് പുറപ്പെടുന്നു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവിെൻറ മേൽനോട്ടത്തിൽ നടത്തുന്ന നബാദത്ത് (ഹൃദയമിടിപ്പ്) പദ്ധതിയിലാണ് നിർധന കുഞ്ഞുങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും സാധ്യമാക്കുന്നത്.
ഹൃദയ ശസ്ത്രക്രിയാ വിദഗ്ധർ, അനസ്ത്യേഷ്യ വിദഗ്ധർ, നഴ്സ്മാർ, സാേങ്കതിക വിദഗ്ധർ എന്നിവരുൾപ്പെടുന്നതാണ് സംഘം. നവജാത ശിശുക്കൾ മുതൽ 14 വയസുകാർ വരെ ചികിത്സ ലഭിക്കുന്നവരിലുണ്ട്. ഫോർടിസ്, എസ്.എൽ. റഹേജ എന്നിവിടങ്ങളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിനു പുറമെ നിരവധി കുട്ടികൾക്ക് ഹൃദയാരോഗ്യ പരിശോധനയും നടത്തും. നാളെയുടെ പൗരൻമാരായ കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയാണ് നബാദത് വഴി ലക്ഷ്യമിടുന്നതെന്ന് ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖതാമി വ്യക്തമാക്കി.
ചികിത്സയുടെയും ഡോക്ടർമാരുടെ യാത്രയുടെയും ചിലവും സാേങ്കതിക പിന്തുണയും ഇനീഷ്യേറ്റിവ് ആണ് വഹിക്കുന്നതെന്ന് ഡെ. ചെയർമാൻ ഇബ്രാഹിം ബു മിൽഹ അറിയിച്ചു. ചികിത്സയിലുള്ള കുഞ്ഞുങ്ങളെ മുംബൈയിലെ യു.എ.ഇ കോൺസുൽ ജനറൽ സാലിഹ് അൽ തുനൈജി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
