പരസ്പര സഹകരണം ശക്തമാക്കി ഇന്ത്യ-യു.എ.ഇ നയതന്ത്ര സംഭാഷണം
text_fieldsഅബൂദബി: അബൂദബിയിൽ നടന്ന രണ്ടാമത് ഇന്ത്യ-യു.എ.ഇ നയതന്ത്ര സംഭാഷണത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിെൻറ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പെങ്കടുത്തു. എം.ജെ. അക്ബറിനെ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് സ്വീകരിച്ചു.
പ്രതിരോധം, നിക്ഷേപം, സുരക്ഷ, കോൺസുലർകാര്യം, ഭീകരത, ഉൗർജം, സാേങ്കതികവിദ്യ സഹകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഇരു വിഭാഗവും ചർച്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി.
പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബുവാരിദിയുമായും എം.ജെ. അക്ബർ കൂടിക്കാഴ്ച നടത്തി. യു.എ.ഇയുമായുള്ള വളരുന്ന ബന്ധത്തിൽ നയതന്ത്ര സംഭാഷണം വളരെ പ്രധാനമാണെന്ന് എം.ജെ. അക്ബർ പറഞ്ഞു. സമഗ്രമായ സംഭാഷണങ്ങളിലെ കാര്യങ്ങൾ വിലയിരുത്താൻ ചർച്ചയിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ പുരോഗതിക്കും സമൃദ്ധിക്കുമുള്ള ഇന്ത്യൻ സമൂഹത്തിെൻറ സംഭാവനകളെ പ്രകീർത്തിക്കുന്നതായി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് പറഞ്ഞു. മൂന്നാമത് നയതന്ത്ര സംഭാഷണം സൗകര്യപ്രദമായ തീയതിയിൽ ന്യൂഡൽഹിയിൽ സംഘടിപ്പിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
