Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപരിസ്ഥിതി സംരക്ഷണം;...

പരിസ്ഥിതി സംരക്ഷണം; ഇന്ത്യ-യു.എ.ഇ-ഫ്രാൻസ്​ സഹകരണം പ്രഖ്യാപിച്ചു

text_fields
bookmark_border
പരിസ്ഥിതി സംരക്ഷണം; ഇന്ത്യ-യു.എ.ഇ-ഫ്രാൻസ്​ സഹകരണം പ്രഖ്യാപിച്ചു
cancel
camera_alt

യു.​എ.​ഇ, ഇ​ന്ത്യ, ഫ്രാ​ൻ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ

ന​ഹ്‍യാ​ൻ, എ​സ്. ജ​യ്ശ​ങ്ക​ർ, കാ​ത​റി​ൻ കൊ​ളോ​ണ എ​ന്നി​വ​ർ 

ദുബൈ: ഇ​ന്ത്യ, യു.​എ.​ഇ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത്രി​ക​ക്ഷി സ​ഹ​ക​ര​ണ സം​വി​ധാ​നം പ്ര​ഖ്യാ​പി​ച്ചു. ഊ​ർ​ജം മു​ത​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം വ​രെ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​രം സ​ഹ​ക​രി​ക്കാ​നും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​മാ​ണ് തീ​രു​മാ​നം. സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് മൂ​ന്നു രാ​ജ്യ​ങ്ങ​ളും പു​തി​യ സ​ഹ​ക​ര​ണ സം​രം​ഭം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ, യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കാ​ത​റി​ൻ കൊ​ളോ​ണ എ​ന്നി​വ​ർ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, സു​സ്ഥി​ര വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ക​സ​ന ഏ​ജ​ൻ​സി​ക​ൾ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. സം​യു​ക്ത​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി, യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന കോ​പ് 28 ഉ​ച്ച​കോ​ടി എ​ന്നി​വ​യു​ടെ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ. ആ​രോ​ഗ്യം, സാ​ങ്കേ​തി​ക മേ​ഖ​ല, പ്ര​തി​രോ​ധം എ​ന്നീ മേ​ഖ​ല​ക​ളി​ലും മൂ​ന്നു രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം സ​ഹ​ക​രി​ക്കും.

സാ​ങ്കേ​തി​ക​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നു​പു​റ​മെ ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ടെ​ക് സ​മ്മി​റ്റ്, ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ജൈ​ടെ​ക്സ്, പാ​രി​സി​ൽ ന​ട​ക്കു​ന്ന വി​വ ടെ​ക് എ​ന്നി​വ​യി​ലും ത്രി​ക​ക്ഷി സ​ഹ​ക​ര​ണം പ്ര​തി​ഫ​ലി​ക്കും. ക​ഴി​ഞ്ഞ​മാ​സം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ഐ​ക്യ​രാ​ഷ്ട്ര സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ മൂ​ന്നു​ മ​ന്ത്രി​മാ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​ന്ന്​ ത​ന്നെ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceUAEIndiaenvironmental protection
News Summary - India-UAE-France united for environmental protection
Next Story